| Monday, 30th July 2012, 12:52 pm

പ്രേക്ഷകര്‍ക്ക് എന്നെ ഇഷ്ടമാകുമെന്ന് കരുതുന്നില്ല: സണ്ണി ലിയോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂജാ ഭട്ടിന്റെ ജിസം 2 വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ഹാപ്പിയാണ്. തനിക്ക് ബോളിവുഡില്‍ ലഭിച്ച സ്വീകരണത്തില്‍ സംതൃപ്തയാണെന്നും സണ്ണി അറിയിച്ചു. വെള്ളിത്തിരയിലേക്കുള്ള തന്റെ വരവ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സണ്ണി പറഞ്ഞു.[]

എന്നാല്‍ പ്രേക്ഷകര്‍ക്ക് തന്നെ ഇഷ്ടമാകുമെന്ന പ്രതീക്ഷയില്ലെന്നും നടി വ്യക്തമാക്കി. ” എന്റെ പശ്ചാത്തലം അത്ര നല്ലതല്ലാത്തതിനാല്‍ ആളുകള്‍ക്ക് എന്നെ ഇഷ്ടമാകുമെന്ന പ്രതീക്ഷയില്ല. എന്നെ അവര്‍ അംഗീകരിക്കുമോയെന്നും ഉറപ്പില്ല. എങ്കിലും എനിക്കിവിടെ കിട്ടിയ സ്വീകരണത്തിലും ആളുകളുടെ ഇതുവരെയുള്ള പ്രതികരണങ്ങളിലും ഞാന്‍ സംതൃപ്തയാണ്.” സണ്ണി പറഞ്ഞു.

ഇന്ത്യയില്‍ തന്റെ രണ്ട് ജീവിതകാലഘട്ടവും തമ്മില്‍ വേര്‍തിരിച്ചാണ് ആളുകള്‍ കാണുന്നതെന്നാണ് മനസിലാക്കാനായത്. ബിഗ് ബോസ്, ജിസം 2 എന്നിവയിലെ സണ്ണി, യു.എസില്‍ നിന്നുവന്ന സണ്ണി ലിയോണ്‍ എന്ന പെണ്‍കുട്ടി എന്നിങ്ങനെ വേര്‍തിരിച്ചാണ് അവര്‍ കാണുന്നതെന്നും നടി അഭിപ്രായപ്പെട്ടു.

ബിഗ് ബോസ് റിയാലിറ്റി ഷോ സിനിമാ പ്രവേശത്തിന് തന്നെ ഏറെ സഹായിച്ച ഒന്നാണ്. ബിഗ് ബോസില്‍ താനെത്തിയിരുന്ന സമയത്ത് അത് പുറത്ത് ചില പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് മനസിലായിരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ആ ഒച്ചപ്പാടുകള്‍ അടങ്ങിയെന്നും സണ്ണി പറഞ്ഞു.

ബിഗ് ബോസ് സന്ദര്‍ശനത്തിടയില്‍  ഫിലിം മേക്കര്‍ മഹേഷ് ഭട്ടാണ് സണ്ണിയ്ക്ക് ജിസം2 വിലേക്കുള്ള ഓഫര്‍ നല്‍കിയത്. സണ്ണി നായികയാവുന്ന ജിസം 2 ആഗസ്റ്റ് 3ന് തിയ്യേറ്ററുകളിലെത്തും.

We use cookies to give you the best possible experience. Learn more