| Saturday, 14th September 2019, 7:39 pm

ഗിമോപ്പായ് എത്തി;വിശേഷങ്ങള്‍ അറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗിമോപ്പായ് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ അസ്റ്റ്‌റൈഡ് ലൈറ്റ് വിപണിയിലിറക്കി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായ ഗൊറീന്‍ ഇ-മൊബിലിറ്റിയും ചൈനിസ് കമ്പനി ഒപ്പായും സംയുക്തമായി തുടങ്ങിയ ഇ-വെഹിക്കിള്‍ സംരംഭമാണ് ഗീമൊപ്പായ്. പുതിയ മോഡലിന് 79,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് വാഹനവിപണിയില്‍ ഈ പുതിയ മോഡല്‍ ചലനം സൃഷ്ടിച്ചുതുടങ്ങുകയാണ്. സവിശേഷതകള്‍ താഴെ പറയുന്നു.

സവിശേഷതകള്‍
അഞ്ചുകളറുകളിലാണ് അസ്റ്റ്‌റൈഡ് ലൈറ്റ് റോഡിലിറങ്ങിയത്. ബേണ്‍ഡ് ചാര്‍ക്കോള്‍,ഫയര്‍ബോള്‍ ഓറഞ്ച്,ഡീപ്പ് ഇന്‍ഡിഗോ,ഇക്ലെക്റ്റിക് നിയോണ്‍,ഫിയറി റെഡ്, ഫയര്‍ ബോള്‍ ഓറഞ്ച് തുടങ്ങിയ നിറങ്ങളാണിത്.സിറ്റി,സ്‌പോട്ട്,ഇക്കണോമി എന്നീ റൈഡിങ് മോഡലുകളാണ് ഉള്ളത്.
ഒക്ടോബര്‍ ആദ്യവാരം മുതലാണ് ഡെലിവറി .

ഇന്ത്യയ്ക്ക് പുറമേ നേപ്പാളിലേക്കും ഗീമോപ്പായ് എത്തും. 2400 വാട്ട് ഇലക്ട്രിക് മോട്ടോര്‍ പവറിലാണ് ഇവന്‍ ഓടുന്നത്. 1.7 കിലോവാട്ട് അവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണുള്ളത്. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. സ്‌കൂട്ടറിന്റെ കൂടെ അധിക ബാറ്ററിയും നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ മോഡലിനുള്ളത് എന്നതും പ്രത്യേകതയാണ്.

ഫുള്‍കളര്‍ എല്‍ഇഡി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിങ്, കീലെസ് സ്റ്റാര്‍ട്ട്, യുഎസ്ബി പോര്‍ട്ട് എന്നിവയും മറ്റുസവിശേഷതകളാണ്. കൂടാതെ സൈഡ് സ്റ്റാന്റ് സെന്‍സര്‍ ഇതിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇലക്ട്രോണിക് അസിസ്റ്റ് ബ്രേക്ക് സിസ്റ്റവും പ്രത്യേകതയാണ്.

We use cookies to give you the best possible experience. Learn more