മുംബൈ: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും വിമത എം.എല്‍.എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന.
രാജസ്ഥാനില്‍ ‘ ഓപ്പറേഷന്‍ ലോട്ടസ്’ പരാജയപ്പെട്ടത് ബി.ജെ.പിയുടെ രാഷ്ട്രീയ താന്തോന്നിത്തത്തിനേറ്റ തിരിച്ചടിയാണെന്ന് ശിവസേന പറഞ്ഞു. ശിവ സേനയുടെ മുഖ പത്രമായ സാമ്‌നയിലാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനം നടത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ട’സിന് മേലെ നടത്തിയ ‘ഓപ്പറേഷന്‍’ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണെന്നും ശിവസേന പറഞ്ഞു.
” മഹാരാഷ്ട്രയില്‍ നേരംവെളുക്കുമ്പോള്‍ നടത്തിയ ഓപ്പറേഷന്‍ പരാജയപ്പെട്ടു. ചുരുങ്ങിയത് ഇപ്പോഴെങ്കിലും ബി.ജെ.പി ഒരു പഠിക്കണം. ചില വ്യാജ ഡോക്ടര്‍മാര്‍ നടത്തുന്ന മഹാരാഷ്ട്രയിലെ പുതിയ ഓപ്പറേഷന്‍ സെപ്റ്റംബറിലാണ്,” ബി.ജെ.പിയെ പരിഹസിച്ച് സേന പറഞ്ഞു.
രാജ്യത്ത് മറ്റൊരു പ്രശ്‌നവും നടക്കുന്നില്ലെന്ന മട്ടില്‍ തങ്ങള്‍ക്ക് ഭരണമില്ല സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ അസ്ഥിരമാക്കുന്ന തിരക്കിലാണ് ബി.ജെ.പി എന്നും ശിവസേന പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുപോയ സച്ചിന്‍ പൈലറ്റും എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ വലിയ രീതിയിയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടിവിട്ടെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ്‌കാരായി തുടരുമെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും സച്ചിന്‍ ആസമയത്തു തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ച് ശിവസേന രംഗത്തുവന്നിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Gehlot Performed Operation On ‘Operation Lotus’, Taught BJP A Lesson says Shiv Sena