ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ സച്ചിന്‍ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കടുപ്പിച്ച് ഗെലോട്ട് പക്ഷം. ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കരുതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഇന്‍ ചാര്‍ജുള്ള അവിനാഷ് പാണ്ഡെ പറഞ്ഞു.
രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളും വിമതി എം.എല്‍.എമാര്‍ക്കെതിരെ തുറന്നടിച്ചു.
അശോക് ഗെലോട്ട് വിമത എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കുന്നതായി നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു.
അതേസമയം, ഞയറാഴ്ച മാധ്യമങ്ങളോട് സംസാരിച്ച അശോക് ഗെലോട്ട് ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞിരുന്നു.
തങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് പറഞ്ഞ ഗെലോട്ട് വിജയം കോണ്‍ഗ്രസിന്റേത് ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
”ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും. വിജയം നമ്മുടേതായിരിക്കും, വിജയം സത്യമായിരിക്കും, വിജയം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആയിരിക്കും, അനുകൂലമായാലും പ്രതിപക്ഷമത്ത് നിന്നാലും സര്‍ക്കാരുകള്‍ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എം.എല്‍.എമാരുടേതുമായിരിക്കും വിജയം,” എന്നായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക