തിരുവല്ല: കെ.എം മാണിയും കേരള കോണ്‍ഗ്രസും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പേ നയം വ്യക്തമാക്കിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെ എന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്.
പ്രതീക്ഷിച്ചതിലും കവിഞ്ഞ ഭൂരിപക്ഷം നേടിയ സജി ചെറിയാന് അഭിനന്ദനങ്ങളര്‍പ്പിച്ചുകൊണ്ടു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം. “കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെ. ഇടതു പക്ഷത്തിന് ജയിക്കാന്‍ ഇത്തരക്കാരെ ആവശ്യമില്ല എന്ന് സി.പി.ഐ.എം ഇനിയെങ്കിലും ഉറപ്പിക്കണം”, കുറിപ്പില്‍ പറയുന്നു.
വര്‍ഗീയതയെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തന്നെയാണ് ശക്തിയുള്ളതെന്നും ചെങ്ങന്നൂര്‍ തെളിയിക്കുന്നു എന്നും കൂറിലോസ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
സജി ചെറിയാന് അഭിനന്ദനങ്ങള്‍. പ്രതീക്ഷിച്ചതിലും കവിഞ്ഞ ഭൂരിപക്ഷം. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെ. ഇടതു പക്ഷത്തിന് ജയിക്കാന്‍ ഇത്തരക്കാരെ ആവശ്യമില്ല എന്ന് സി.പി.എം ഇനിയെങ്കിലും ഉറപ്പിക്കണം. വര്‍ഗ്ഗീയതയെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തന്നെയാണ് കൂടുതല്‍ ശക്തിയും ആര്‍ജവും എന്ന് ചെങ്ങന്നൂര്‍ വീണ്ടും തെളിയിക്കുന്നു. ഗോവിന്ദന്‍ മാഷിന്റെ ചിട്ടയായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയം.
watch doolnews: