| Wednesday, 7th August 2024, 12:42 pm

റോക്കി ഭായ് വരുന്നു.. റോക്കിങ് സ്റ്റാർ യാഷിന്റെ ടോക്സിക്; ഗീതു മോഹൻദാസ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ ചിത്രീകരണം (ഓഗസ്റ്റ് 8) ചിത്രീകരണം നാളെ മുതൽ ആരംഭിക്കുന്നു.

കെ.ജി.എഫ് 2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോളാണ് ടോക്സിക് ചിത്രീകരണം ആരംഭിക്കാനായി യാഷ് തയ്യാറാകുന്നത്. 2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്.

ഏറെ പ്രത്യേകതയുള്ള തീയതി 8-8-8 ആണ് ചിത്രീകരണം. റോക്കിംഗ് സ്റ്റാർ യാഷുമായി എട്ടാം നമ്പറിന് ശക്തമായ ബന്ധമുണ്ട്. ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിന്റെ ജനന തീയതിയും തീയതിയുമായി ഇതിന് ബന്ധമുണ്ട്.

ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചു. യാഷിന്റെ ടോക്‌സികിന്റെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള ഒഫീഷ്യൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പി. ആർ.ഒ പ്രതീഷ് ശേഖർ.

യാഷിന്റേതായി അവസാനമിറങ്ങിയ കെ.ജി.എഫ് 2 ഗംഭീര വിജയമാണ് ബോക്സ്‌ ഓഫീസിൽ നേടിയത്. കേരളത്തിലും റോക്കോഡ് കളക്ഷൻ നേടാൻ കെ.ജി.എഫിന് കഴിഞ്ഞിരുന്നു. കെ.ജി.എഫിന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം യാഷിന് കേരളത്തിൽ വലിയ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്ന്. മൂന്നാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചായിരുന്നു കെ.ജി. എഫ് അവസാനിച്ചത്.

മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയായിരുന്നു മൂത്തോൻ.

Content Highlight: Geethu Mohandas – Yash Movie Toxic New Update

We use cookies to give you the best possible experience. Learn more