മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. താരം പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
റോഷന്‍ മാത്യുവും ശശാങ്ക് അറോറയും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.
‘നമ്മള്‍ ഗീതുവിനെ അലമാരയ്ക്കുള്ളില്‍ പൂട്ടിയിട്ടത് ഓര്‍ക്കുന്നുണ്ടോ?’ എന്നാണ് റോഷന്‍ ചോദിക്കുന്നത്. അക്കാര്യം ഓര്‍മയുണ്ടെന്നും, നമുക്ക് ഒരിക്കല്‍ക്കൂടി ഗീതുവിനെ പൂട്ടിയിടണം എന്നാണ് ശശാങ്ക് അറോറ മറുപടി പറയുന്നത്. എന്തായാലും നമ്മള്‍ അത് ചെയ്യണമെന്നും റോഷന്‍ പറയുന്നുണ്ട്.
‘നിങ്ങള്‍ നിങ്ങളുടെ വഴിയില്‍ നിന്നും മാറി ഇഷ്ടപ്പെട്ട നടന്മാരുടെ പിന്നാലെ പോവുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. റോഷന്റെയും ശശാങ്കിന്റെയും ചാറ്റ് കയ്യോടെ പിടിച്ചു,’ എന്ന ക്യാപ്ഷനോടെയാണ് താരം സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുന്നത്.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ‘മൂത്തോന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് മൂവരും ഒന്നിച്ചത്. ഇതിനിടയിലാണ് റോഷനും ശശാങ്കും ചേര്‍ന്ന് ഗീതുവിനെ അലമാരയില്‍ പൂട്ടിയിട്ടത്.
ഗീതു പങ്കുവെച്ച ചിത്രത്തിനു താഴെ നിമിഷ സജയനും സംവിധായിക സ്മൃതി കിരണുമടക്കം ഒട്ടേറ ആളുകളാണ് കമന്റുകളുമായി എത്തുന്നത്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് നിമിഷ കമന്റ് ചെയ്തിട്ടുള്ളത്. ‘അവര്‍ നിന്നെ പൂട്ടിയിട്ടല്ലേ! ഇതിന് എന്തായാലും പ്രതികാരം ചെയ്തിരിക്കും,’ എന്നാണ് സ്മൃതി പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Geethu Mohandas shares screenshot of chat between Roshan Mathew and Shashank Arora