ഷെയ്ക്സ്പീരിയന്‍ നാടകം മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഒരുക്കിയ ‘ജോജി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജോജിയിലെ അഭിനേതാക്കളേയും സംവിധായകന്‍ ദിലീപ് പോത്തനേയും അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ ദിലീഷ് പോത്തന്റെ സംവിധാന മികവിനെ പുകഴ്ത്തി നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസും രംഗത്തെത്തിയിരിക്കുകയാണ്. ജോജി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ ദിലീഷ് പോത്തനാണെന്ന് ഗീതു മോഹന്‍ദാസ് പറയുന്നു.
‘ജോജി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. മിഴിവോടെയും കുറ്റമറ്റ പ്രകടനങ്ങളിലൂടെയും എഴുതാനും നടപ്പിലാക്കാനും അവരെ പ്രചോദിപ്പിച്ചു. ജോജിയെ കുറിച്ച് വാക്ക് – ടെറിഫിക് ‘ ഗീതു മോഹന്‍ദാസ് കുറിച്ചു.
എരുമേലിയിലെ സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബമാണ് ജോജിയുടെ കഥാ പശ്ചാത്തലം. ഏകാധിപതിയെ പോലെ കുടുംബം ഭരിക്കുന്ന, അതികായനായ, പനച്ചേല്‍ കുട്ടപ്പനും അയാളുടെ മൂന്ന് ആണ്മക്കളായ ജോമോന്‍, ജെയ്‌സണ്‍, ജോജി, മരുമകള്‍ ബിന്‍സി, കൊച്ചുമകന്‍ പോപ്പി എന്നിവരിലൂടെയുമാണ് ജോജിയുടെ കഥ മുന്നോട്ടുപോകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Geethu Mohandas About JOJI And dileesh pothan