| Monday, 26th October 2015, 11:24 am

15 വര്‍ഷത്തെ പാകിസ്ഥാന്‍ ജീവിതത്തിനൊടുവില്‍ ഗീത ദല്‍ഹിയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാത്രാരേഖകളില്ലാതെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീത എന്ന പെണ്‍കുട്ടി ഇന്ത്യയില്‍ തിരിച്ചെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്നാണ് ഗീതയുടെ തിരിച്ചുവരവിന് അവസരമൊരുങ്ങിയത്. ഈ മാസമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നല്‍കിയ ചിത്രങ്ങളില്‍ നിന്നും ഗീത തന്റെ രക്ഷിതാക്കളെയും ബന്ധുക്കളേയും തിരിച്ചറിഞ്ഞത്.

ബീഹാറിലെ ജനാര്‍ദന്‍ മാഹ്‌തൊയെയാണ് തന്റെ പിതാവായി ഗീത തിരിച്ചറിഞ്ഞത്. എന്നാല്‍ ഡി.എന്‍.എ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഗീതയ്ക്ക് തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോകാനാവുക. ദല്‍ഹി വിമാനത്താവളത്തില്‍ ഗീതയെ കാത്ത് ബന്ധുക്കളും ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗീത പറഞ്ഞു.

ഗീത എന്നത് യഥാര്‍ത്ഥ പേരല്ല ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്നത് കണ്ട് പാകിസ്ഥാനിലുള്ളവരാണ് ഈ പേര് നല്‍കിയത്. 2004ല്‍ കാണാതായ തന്റെ മൂത്ത മകള്‍ ഹീരയാണിതെന്ന് ജനാര്‍ദന്‍ മാഹ്‌തൊ പറഞ്ഞു.

ഇത്രയും പാകിസ്ഥാനിലെ ചാരിറ്റബിള്‍ എദി ഫൗണ്ടേഷനാണ് ഗീതയെ സംരകിഷിച്ച് പോന്നത്. ഏറെ വൈകാരികമായ യാത്രയയപ്പായിരുന്നു ഗീതയ്ക്ക് അവര്‍ നല്‍കിയത്. ഫൗണ്‍േഷന്‍ അധികൃതരും ഗീതയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഡി.എന്‍.എ ടെസ്റ്റ് പൂര്‍ത്തിയാകുന്നത് വരെ ഇവര്‍ ഇന്ത്യയില്‍ തുടരും. ടെസ്റ്റ് ഫലം വിപരീതമാണെങ്കില്‍ ഗീത സുരക്ഷിതമായി സംരക്ഷിക്കപ്പെടും.

We use cookies to give you the best possible experience. Learn more