| Friday, 27th May 2022, 8:07 am

'ഇന്ത്യ-പാക് വിഭജന കാലത്തെ പ്രമേയമാക്കിയുള്ള പുസ്തകം'; ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്കും അമേരിക്കന്‍ പരിഭാഷക ഡൈയ്‌സി റോക്ക്വെല്ലിനും ബുക്കര്‍ പുരസ്‌കാരം.

‘ടാമ്പ് ഓഫ് സാന്‍ഡ്’ എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഗീതാഞ്ജലി ശ്രീയുടെ ‘റേത്ത് സമാധി’യെന്ന ഹിന്ദി പുസ്തകത്തിന്റെ പരിഭാഷക്കാണ് പുരസ്‌കാരം. 50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും. ഇതാദ്യമായാണ് ഒരു ഹിന്ദി രചനയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഡൈസി റോക്ക്വെലാണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. 1947ലെ ഇന്ത്യ-പാകിസ്ഥാന്‍ വിഭജന കാലത്തെ ദുരന്ത സ്മരണകളുമായി കഴിയുന്ന 80കാരിയായ ഒരു വിധവയുടെ ജീവിതം പറയുന്ന പുസ്തകമാണ് രേത്ത് സമാധി. വിയോഗം, നഷ്ടം, മരണം തുടങ്ങിയവയെല്ലാം നോവല്‍ പ്രതിപാദിക്കുന്നുണ്ടെന്ന് പുരസ്‌കാരനിര്‍ണയ സമിതി വിലയിരുത്തി.

ഗീതാഞ്ജലി ശ്രീയും പരിഭാഷകയും

പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോധികയുടെ ജീവിതമാണ് നോവലില്‍ അനാവൃതമാകുന്നത്. ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ജര്‍മന്‍, സെര്‍ബിയന്‍, കൊറിയന്‍ ഭാഷകളിലേക്കും
‘റത്ത് സമാധി’ പരിഭാഷപെടുത്തിയിട്ടുണ്ട്.

1987ല്‍ പ്രസിദ്ധീകരിച്ച ബേല്‍ പത്രയാണ് ഗീതഞ്ജലിയുടെ ആദ്യത്തെ കഥ. 2000ല്‍ പുറത്തിറങ്ങിയ ‘മായ്’ ആണ് ആദ്യ നോവല്‍. റേത്ത് സമാധി ഉള്‍പ്പെടെ അഞ്ച് നോവലുകള്‍ എഴുതിയിട്ടുണ്ട്.

ബുക്കര്‍ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് വലിയ അംഗീകാരമാണ്. താന്‍ വളരെയധികം സന്തോഷവതിയാണെന്ന് അഞ്ജലി ശ്രീ പ്രതികരിച്ചു.

CONTENT HIGHLIGHTS: Geetanjali Shree is first Indian winner of International Booker Prize

Latest Stories

We use cookies to give you the best possible experience. Learn more