| Wednesday, 19th April 2023, 5:20 pm

ഭാര്യയുടെ മുമ്പില്‍ കോമാളിയാകുന്ന ആണ്‍ബോധ്യങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും ‘പട്ടി ഷോ’. അടിയിലൂടെ ‘മെയ്ല്‍ ഈഗോ’യെ സംവിധായകന്‍ പ്രശോഭ് വിജയന്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പുറത്തെ ആക്രോശങ്ങള്‍ക്കും ഭയപ്പാടിനുമപ്പുറം ഉള്ളില്‍ വെറും പൊള്ളയായ ഒരു മുഖം മൂടിയാണ് മെയ്ല്‍ ഈഗോ എന്നാണ് അടി പറയുന്നത്.

സജീവ് നായരുടെയും ഗീതികയുടെ വിവാഹത്തില്‍ നിന്നുമാണ് അടി ആരംഭിക്കുന്നത്. വിവാഹവാഹനത്തില്‍ യാത്ര ചെയ്യുന്ന ഗീതികക്കും സജീവിനും അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ നേരിടേണ്ടി വരുന്നു. ഡയമണ്ട് കോളനിയില്‍ താമസിക്കുന്ന വെള്ള പട്ടരെന്ന ജോബി വര്‍ഗീസ് അതോടെ സജീവിന്റെ ശത്രുവാകുകയാണ്.

സജീവിന്റെയും ജോബിയടെയും ഇടക്ക് സെന്‍സബിളായി ചിന്തിക്കുന്ന ഏക കഥാപാത്രം ഗീതികയാണ്. ഒരടി കിട്ടമ്പോള്‍ തകര്‍ന്നടിയുന്ന ആണ്‍ബോധ്യങ്ങളില്‍ തളക്ക്‌പ്പെട്ടവരായ പ്രതികാര ബുദ്ധിയോടെ നീങ്ങുമ്പോള്‍ യുക്തിപരമായാണ് ഗീതിക ചന്തിക്കുന്നത്.

അവനൊരാണല്ലേ, അവന് ദേഷ്യം കാണും എന്ന കണ്‍സിഡറേഷനും ബോധ്യങ്ങളും ഗീതിക തിരുത്തുന്നുണ്ട്. തന്റെ ഉള്ളിലെ വിഷമങ്ങളും പ്രതിസന്ധികളും ഭാര്യയെ അറിയിക്കണ്ട എന്ന പൊതുബോധത്തിന് ‘ഒന്നും പറയാതിരിക്കുമ്പോള്‍ കോമാളിയാകുന്നു’ എന്ന മറുപടിയാണ് ഗീതിക നല്‍കുന്നത്. ഞാനൊരു ആണല്ലേ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സജീവ് തല്ലിയവനെ തിരിച്ച് തല്ലി എന്ന് പറയുമ്പോള്‍ ‘ഇപ്പോള്‍ ആണായോ’ എന്നാണ് ഗീതിക ചോദിക്കുന്നത്.

എന്നാല്‍ സെക്കന്റ് ഹാഫില്‍ സജീവിന്റെ പ്രശ്നം പരിഹരിക്കാന്‍ നോക്കുന്ന ഗീതികയുടെ നീക്കങ്ങളില്‍ അത്രയും നേരമുണ്ടായിരുന്ന സ്വഭാവികത നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയമാവും പ്രേക്ഷകര്‍ക്ക് ഉണ്ടാവുക. ജോബി എന്തുകൊണ്ട് ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്നും അത്രയും നാള്‍ ആണ്‍ബോധ്യങ്ങളില്‍ തളക്കപ്പെട്ട് കിടന്ന സജീവ് നിമഷങ്ങള്‍ കൊണ്ട് മാറിയതെങ്ങനെയെന്നും പ്രേക്ഷകര്‍ അത്ഭുതപ്പെടും.

ഈ തുടര്‍ച്ച നഷ്ടപ്പെട്ടതൊഴിച്ചാല്‍ മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് അടി.

Content Highlight: geehika is the sensibl character in adi movie

We use cookies to give you the best possible experience. Learn more