തപാല്‍ ജീവനക്കാരുടെ സമരം പത്താം ദിവസത്തിലേക്ക്
News
തപാല്‍ ജീവനക്കാരുടെ സമരം പത്താം ദിവസത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th May 2018, 7:48 pm

ന്യൂദല്‍ഹി: തപാല്‍ വകുപ്പിലെ തുച്ഛവരുമാനക്കാരായ ഗ്രാമീണ്‍ ദക് സേവക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക എന്ന ആവശ്യവുമായി തപാല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിത കാല സമരം പത്താം ദിവസത്തിലേക്ക് കടക്കുന്നു. എന്‍.എഫ്.പി.ഇ, എഫ്.എന്‍.പി.ഒ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. വിഷയം ക്യാബിനറ്റ് പരിഗണിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും, ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

 


Read Also: രാജ്യത്ത് ഇന്ന് മുതൽ തപാൽ സേവനങ്ങൾ സ്തംഭിക്കും: ഒന്നരലക്ഷത്തോളം പേർക്ക് ശമ്പള പരിഷ്കരണം നടപ്പായില്ലെന്ന് തൊഴിലാളികൾ


ഗ്രാമീണ്‍ ദക് സേവകന്മാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന് വേണ്ടി 2015 നവംബറില്‍ ഗവണ്മെന്റ് കമലേഷ് ചന്ദ്ര കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനുകൂല ശുപാര്‍ശകള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ക്യാബിനറ്റിലെത്തിയ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും വിമുഖത കാണിക്കുകയാണ്.

കേരളം, ആന്ധ്ര, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തപാല്‍ ഓഫീസുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പ്രവര്‍ത്തനരഹിതമാണ്. രാജ്യത്ത് ഗ്രാമീണ്‍ ദക് സേവകര്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തില്‍ പരം തപാല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല.

അധികൃതരുമായി തപാല്‍ ജീവനക്കാര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. സമരസമിതിയുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സ്വാഭവത്തോടെ പരിഗണിക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ് തപാല്‍ സേവനങ്ങളെ ആശ്രയിക്കുന്ന സാധരണക്കാര്‍.