| Thursday, 28th February 2019, 11:45 pm

രാജ്യത്തെ ജി.ഡി.പി. വളർച്ച മൂന്നാം പാദത്തിൽ 6.6 ശതമാനമായി കുറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്‍റെ ജി.ഡി.പി. വളര്‍ച്ച ഒക്ടോബര്‍, ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം ആയി കുറഞ്ഞെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തിലെ ഫലമാണ് പുറത്തുവന്നത്. ജൂലൈ, സെപ്റ്റംബര്‍ കാലയളവിലെ 7 ശതമാനത്തോളം വളര്‍ച്ചയില്‍ നിന്നാണ് ഈ കുറവ് ഇപ്പോൾ സംഭവിച്ചത്.

Also Read ജെറ്റ് എയർവേസ്‌ ഇനി എത്തിഹാദിനു സ്വന്തം

2017ലെ ജൂലൈ,സെപ്റ്റംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ജി.ഡി.പി. ഇത്രയും താഴ്ന്ന നിലയിൽ എത്തുന്നത്.

ഉപഭോക്താക്കള്‍ കുറഞ്ഞതാണ് ജി.ഡി.പി. നില താഴാന്‍ കാരണമായത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ 60 ശതമാനത്തോളം ഉപഭോക്ത വിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.

Also Read വാക്ക് മാറ്റി; ചാലക്കുടിയിൽ വീണ്ടും മത്സരിക്കാനൊരുങ്ങി ഇന്നസെന്റ്

2018,19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ജി.ഡി.പി. പ്രവചനം 7 ശതമാനം എന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പറയുന്നത്. നേരത്തെ7.2 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്‌ദാനം.

We use cookies to give you the best possible experience. Learn more