ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച പതിനൊന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. പുതുതായി പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ പിടിപ്പുകേടിന്റെ തല്‍സമയ വിവരണമാണെന്ന് അദ്ദേഹം പറഞ്ഞു.
‘നാലാം പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പാദനം നാല് ശതമാനത്തിലും താഴ്ന്ന നിലയിലെത്തുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ മോശമായി 3.1 ശതമാനത്തിലേക്കാണ് വളര്‍ച്ച ഇടിഞ്ഞിരിക്കുന്നത്’, ചിദംബരം ട്വീറ്റ് ചെയ്തു.
ഇത് ലോക്ഡൗണ്‍ സമയത്തുണ്ടായ ഇടിവാണെന്ന് കരുതരുത്. നാലാം പാദത്തിലെ 91 ദിവസത്തില്‍ ഏഴ് ദിവസം മാത്രമാണ് ലോക്ഡൗണ്‍ സമയത്തേതെന്നും അദ്ദേഹം പറഞ്ഞു.
4.2 ശതമാനമായാണ് ജി.ഡി.പി വളര്‍ച്ച കുറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ച് മാസത്തില്‍ ജി.ഡി.പി വളര്‍ച്ച 3.1 ശതമാനമായാണ് കുറഞ്ഞത്.
സാമ്പത്തിക വിദഗ്ധരും റേറ്റിങ്ങ് അനലിസ്റ്റുകളും പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ജി.ഡി.പി വളര്‍ച്ച കുറഞ്ഞത്. ഉത്പാദന മേഖലയില്‍ 1.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക