| Tuesday, 26th March 2013, 11:30 am

ജി.സി.സി സുന്നീ കൗണ്‍സില്‍ അഡ്‌ഹോക് കമ്മിറ്റി അബൂദാബിയില്‍ നിലവില്‍ വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സുന്നീ കൗണ്‍സില്‍ ജി.സി.സി തല അഡ്‌ഹോക് കമ്മിറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അബുദാബിയില്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് സത്യധാര പ്രകാശന ചടങ്ങിനോടനുബന്ധിച്ച്  അബൂദാബിയില്‍ നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ചെറുശ്ശേരി സൈനിദ്ധീന്‍ മുസ്‌ലിയാര്‍, ഉപദേശക സമിതി അംഗങ്ങള്‍ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി.[]

കോര്‍ഡിനേറ്റര്‍ മുഹമ്മദ് ത്വയ്യിബ് ഫൈസി (യു.എ.ഇ), അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ,,എം കുട്ടി ഫൈസി അച്ചൂര്‍ (യു.എ.ഇ); അംഗങ്ങള്‍ :  സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഹംസ ഹാജി മൂന്നിയൂര്‍, സയ്യിദ് ശുഹൈബ് തങ്ങള്‍ (യുഎഇ) ; ഇസ്മാഈല്‍ കുഞ്ഞു ഹാജി, അബ്ദുല്ല മുസ്‌ലിയാര്‍ പുറങ്ങ്, ഇബ്രാഹീം ദാരിമി (ഒമാന്‍); അബൂബകര്‍ ഖാസിമി, മുനീര്‍ കാളാവ്, മുഹമ്മദലി ഖാസിമി (ഖത്തര്‍); കുഞ്ഞമ്മദ് ഹാജി, അബ്ദുല്‍ വാഹിദ് കൂടല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി (ബഹ്‌റൈന്‍); ശംസുദ്ധീന്‍ ഫൈസി, അബ്ദുസ്സലാം മൗലവി വാണിയന്നൂര്‍, ഇല്യാസ് മൗലവി (കുവൈത്ത്), അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അബൂബകര്‍ വെണ്മനാട്, അബ്ദുറഹ്മാന്‍ മൗലവി മലയമ്മ (സഈദി അറേബ്യ).

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ജി.സി.സി സംഗമം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സുന്നീ കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് വി.പി പൂക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. യുഎഇയിലെ വിവിധ സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ വിവിധ ജി.സി.സി രാജ്യങ്ങളെ പ്രതിനീധീകരിച്ച് മുനീര്‍ കാളാവ് (ഖത്തര്‍), അബ്ദുറഹ്മാന്‍ ഹാജി, അശ്‌റഫ് കാട്ടില്‍ പീടിക, നൗഷാദ് വാണിമേല്‍ (ബഹ്‌റൈന്‍), റഫീഖ് ചിറ്റാരിപ്പറമ്പ്, ഇസ്മാഈല്‍ മട്ടന്നൂര്‍ (ഒമാന്‍), ശംസുദ്ധീന്‍ ഫൈസി (കുവൈത്ത്), അബൂബകര്‍ ഫൈസി ചെങ്ങമനാട് (സഊദ് അറേബ്യ) തുടങ്ങിയവര്‍ പങ്കെടുത്തു.

ഗള്‍ഫ് സത്യധാരയെ കുറിച്ച് എഡിറ്റര്‍മാരായ സൈനുദ്ദീന്‍ ചേലേരി, മിദ്‌ലാജ് റഹ്മാനി എന്നിവര്‍ വിശദീകരിച്ചു. സയ്യിദ് ശുഹൈബ് തങ്ങള്‍ സ്വാഗതവും അബ്ദുറസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
ഫോട്ടോ: അബൂദാബിയില്‍ നടന്ന ഗള്‍ഫ് സത്യധാരാ പ്രകാശന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു.

We use cookies to give you the best possible experience. Learn more