ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു രാജിവെച്ചു
national news
ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th August 2020, 7:28 am

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു രാജിവെച്ചു. വിരമിക്കുന്ന അദ്ദേഹത്തെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിക്കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സി.എ.ജി ആയ രാജീവ് മെഹര്‍ഷിയുടെ കാലാവധി ആഗസ്റ്റ് എട്ടിന് കഴിയും. തുടര്‍ന്ന് ആ സ്ഥാനത്തേക്ക് മുര്‍മുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1985 ഐ.എ.എസ് ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

അതേസമയം മുര്‍മുവിന് പകരം ല്ഫ്റ്റന്റ് ഗവര്‍ണര്‍ ആരാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ