| Monday, 16th October 2023, 11:06 am

മതിയായ വെള്ളമോ മരുന്നോ ഇല്ല, ഗസ നീങ്ങുന്നത് മഹാദുരന്തത്തിലേക്ക്: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ മഹാദുരന്തത്തിലേക്ക് അടുക്കുകയാണെന്ന് യു.എന്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യത്തിന് വെള്ളവും മരുന്നോ ഭക്ഷണമോ ഇല്ലെന്നും യു.എന്‍ രക്ഷാസമിതി അറിയിച്ചു.
ഗസയിലെ ആശുപത്രികളില്‍ പരിക്കേറ്റ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ്. മതിയായ ഇന്ധനമോ മരുന്നോ പുനസ്ഥാപിച്ചില്ലെങ്കില്‍ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ സംഭവിക്കുമെന്നും യു.എന്‍ ഏജന്‍സികള്‍ അറിയിച്ചു.

അതിനിടെ ഇസ്രഈലിന്റെ കരയാക്രമണത്തിന് മുന്നോടിയായി ഗസയില്‍ കൂട്ട പലായനം തുടരുകയാണ്. ജനങ്ങള്‍ വടക്കന്‍ ഗസയില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്ന ഇസ്രഈല്‍ സൈന്യത്തിന്റെ അറിയിപ്പിന് പിന്നാലെയാണിത്.

കരയാക്രമണത്തിന് മുന്നോടിയായി ഞായറാഴ്ച ഇസ്രഈലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ആദ്യ അടിയന്തര ക്യാബിനറ്റ് മീറ്റിങ് വിളിച്ചിരുന്നു. ഇസ്രഈല്‍ തകര്‍ന്നു പോയെന്ന് ഹമാസ് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നെും, തങ്ങള്‍ ഹമാസിനെ വേരോടെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ സൈന്യത്തെ ഗസയുടെ അതിര്‍ത്തകളില്‍ വിന്യസിച്ചിരിക്കുകയാണ്. ഉത്തരവ് കിട്ടിയാല്‍ അവര്‍ ഗസയിലേക്ക് കടക്കും. ഇതിന് മുന്നോടിയായി വടക്കന്‍ ഗസയില്‍ നിന്ന് ആയിരകണക്കിനാളുകളാണ് തെക്കന്‍ മുനമ്പിലേക്ക് പലായനം ചെയ്യുന്നത്.

തെക്കന്‍ ഗസയില്‍ വെള്ളം പുനസ്ഥാപിക്കാനുള്ള പദ്ധതിയിടുന്നതായും ഇത് ജനങ്ങള്‍ ഇങ്ങോട്ട് വരുന്നതിനിടയാക്കുമെന്നും ഇസ്രഈല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കാര്‍ട്ട്‌സ് പറഞ്ഞു. ഗസയ്ക്കുമേലുള്ള പൂര്‍ണ ഉപരോധത്തിന്റെ ഭാഗമായി കഴിഞ്ഞാഴ്ചയാണ് വെള്ളം നിര്‍ത്തലാക്കിയത്.

ഇതിനിടയില്‍ ഇസ്രഈല്‍ സംഘര്‍ഷം രൂക്ഷമാക്കുകയാണെന്നരോപിച്ച് ചൈനയും ഇറാനും ഞായറാഴ്ച രഗത്തെത്തി. ഇതുവരെ സംഘര്‍ഷത്തില്‍ ഇരുവശത്തുനിന്നുമായി 3600 ഓളം ജീവന്‍ നഷ്ടമായി. ഇസ്രഈലിന്റെ ആക്രമണം അതിരു കടക്കുകയാണെങ്കില്‍ ഇറാന്‍ സൈന്യത്തെ ഗസയിലേക്കയക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമീര്‍ അബ്ദുള്ള പറഞ്ഞു. ഇസ്രഈലിന്റെ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് വഴി മാറിയെന്ന് ചൈന ആരോപിച്ചു.
ഇസ്രഈലിന്റെ ഗസ പിടിച്ചടക്കാനുള്ള ശ്രമം വലിയ തെറ്റാണെന്നും എന്നാല്‍ ആക്രമണത്തോട് പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും യു.എസ് പ്രസിഡന്റ് ബൈഡനും പറഞ്ഞു.

Content highlight:  Gazas  situation catastrophic ;UN

Latest Stories

We use cookies to give you the best possible experience. Learn more