| Wednesday, 4th July 2018, 11:23 am

'പുരുഷന്മാരെപ്പോലെ പൊരുതാന്‍ സ്ത്രീകള്‍ക്കാവില്ലെന്നാരു പറഞ്ഞു?' തിരിച്ചുപോകാനുള്ള അവകാശത്തിനുവേണ്ടി ഗാസ യുവതികളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: തിരിച്ചുപോകാനുള്ള അവകാശത്തിനുവേണ്ടി ഗാസ യുവതികളുടെ പ്രതിഷേധം. ഇസ്രഈല്‍-ഫലസ്തീന്‍ അതിര്‍ത്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് നൂറുകണക്കിന് ഫലസ്തീനിയന്‍ യുവതികള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്.

തിരിച്ചുപോകാന്‍ വേണ്ടിയുള്ള അവകാശത്തിനും ഉപരോധം തകര്‍ക്കാനുമാണ് പ്രതിഷേധിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഹയര്‍ നാഷണല്‍ കമ്മീഷന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉപരോധം തകര്‍ക്കാനുള്ള പ്രക്ഷോഭത്തില്‍ സ്ത്രീകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.


Also Read:അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍


“ഉപരോധം തുടരുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന ഫലസ്തീനിയന്‍ യുവതികളെ പിന്തുണച്ചുകൊണ്ടാണ് ഈ പരിപാടി. ഇത് വ്യക്തമായൊരു സന്ദേശമാണ് നല്‍കുന്നത്; ഞങ്ങളുടെ അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല, പ്രത്യേകിച്ച് തിരിച്ചുപോകാനുള്ള അവകാശം. ഉപരോധം നീക്കണമെന്ന ഞങ്ങളുടെ ആവശ്യവും തള്ളാനാവില്ല.” കമ്മീഷനിലെ വനിതാ കമ്മിറ്റി അധ്യക്ഷ ഇക്തിമല്‍ ഹാമദ് പറയുന്നു.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ സമരങ്ങള്‍ക്കിടെ മുറിവേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ഭാര്യമാരും, സഹോദരങ്ങളും മക്കളുമൊക്കെ അണിനിരന്ന പ്രതിഷേധത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരും, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുമൊക്കെ പങ്കാളികളായിരുന്നു. തിരിച്ചുപോകാനുള്ള അവകാശത്തിനുവേണ്ടി ആഹ്വാനം ചെയ്തുകൊണ്ട് ഫലസ്തീനിയന്‍ പതാക ഉയര്‍ത്തിയായിരുന്നു സമരം.


Also Read:അഭിമന്യു കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ ഓഫീസുകളില്‍ വ്യാപക റെയ്ഡ്; സംസ്ഥാന ജില്ലാ നേതാക്കളടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയില്‍


“പുരുഷന്മാരെപ്പോലെ ശക്തമായി സ്ത്രീകള്‍ക്ക് പൊരുതാന്‍ കഴിയില്ലെന്ന് ആരു പറഞ്ഞു? പ്രക്ഷോഭത്തില്‍ കുടുംബത്തോടൊപ്പം എത്തിയ സുഹൈര്‍ ഖാദര്‍ ചോദിക്കുന്നു.

“ഭര്‍ത്താക്കന്മാരും പിതൃക്കളുമൊക്കെ കൊല്ലപ്പെടുകയും മുറിവേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നത് ഞങ്ങള്‍ക്ക് നോക്കിയിരിക്കാനാവില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. അവര്‍ക്കൊപ്പം ഈ സമരത്തില്‍ പങ്കുചേരുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.” അവര്‍ വ്യക്തമാക്കി.


Must Read:രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നു


പ്രതിഷേധങ്ങള്‍ക്കിടെ പരിക്കേറ്റ സ്ത്രീകളും സമരത്തിന്റെ ഭാഗമായി. ചികിത്സയ്ക്കുവേണ്ടിയുളള അവകാശത്തിനും തിരിച്ചുപോകാനുള്ള അവകാശത്തിനും വേണ്ടി മുദ്രാവാക്യം വിളിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.

“ഈ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും എന്നെ ഒന്നും തടയില്ല, എന്റെ പരിക്കുപോലും.” 25 കാരിയായ അമാനി അല്‍ നജ്ജര്‍ പറഞ്ഞു.

“പ്രതിഷേധത്തിന്റെ മൂന്നാം ആഴ്ച നെഞ്ചില്‍ പരിക്കേറ്റതാണ്. മൂന്നുദിവസത്തിനുശേഷമാണ് ഞാന്‍ റിക്കവര്‍ ചെയ്യാന്‍ തുടങ്ങിയത്. വീണ്ടും പ്രതിഷേധിക്കാനാണ് ഞാന്‍ തിരിച്ചുവന്നിരിക്കുന്നത്.” അവര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more