| Wednesday, 24th January 2024, 8:44 am

ആന്റി സെമിറ്റിസത്തിലും ഇസ്‌ലാമോഫോബിയയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ന്യൂയോർക്കിലെ സ്കൂളുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഗസയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ആന്റി സെമിറ്റിസത്തെ കുറിച്ചും ഇസ്‌ലാമോഫോബിയയെ കുറിച്ചും മിഡിൽ സ്കൂൾ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ന്യൂയോർക്കിലെ സ്കൂളുകൾ.

യു.എസിലെ കൗമാരക്കാർക്കിടയിൽ വിവിധ ചർച്ചകൾ നടത്താനും യുദ്ധത്തെ കുറിച്ച് സംസാരിക്കാനും മുഴുവൻ സ്കൂൾ പ്രിൻസിപ്പൽമാർക്കും പരിശീലനം നൽകേണ്ടതുണ്ടെന്ന് ന്യൂയോർക്ക് നഗരത്തിലെ പബ്ലിക് സ്കൂളുകളുടെ ചാൻസിലർ ഡേവിഡ് ബാങ്ക്സ് പറഞ്ഞു.

ആന്റി സെമിറ്റിസത്തെ കുറിച്ചും ഇസ്‌ലാമോഫോബിയയെ കുറിച്ചും പഠനസാമഗ്രികൾ ലഭ്യമാക്കുമെന്നും വിവേചനത്തിനെതിരായി രക്ഷാകർതൃ സംഘടനകൾക്ക് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും. രക്ഷാകർതൃ കൗൺസിൽ യോഗങ്ങളിൽ യുദ്ധവുമായി ബന്ധപ്പെട്ട് പോര് മുറുകുന്ന സാഹചര്യത്തിലാണ് നടപടി.

ഗസയിലെ യുദ്ധം കാരണം അമേരിക്കയിൽ ഉണ്ടായ വലിയ വിഭജനത്തെ അടിവരയിടുന്നതാണ് പബ്ലിക് സ്കൂളുകളുടെ നടപടി.

ഫലസ്തീനെ പിന്തുണക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉപദ്രവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എ.സി.എൽ.യു) ഡേവിഡ് ബാങ്ക്സിന് കത്തെഴുതിയിരുന്നു.

ഒരു വിദ്യാർത്ഥിയുടെ വിശ്വാസത്തോട് അധ്യാപകരും ഭരണകൂടവും വിയോജിപ്പ് രേഖപ്പെടുത്തിയാലും പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാർത്ഥിക്കുണ്ടെന്ന് എ.സി.എൽ.യു പറഞ്ഞു.

അതേസമയം അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ തങ്ങളെ ലക്ഷ്യമിടുന്നതായി ഇസ്രഈലിനെ പിന്തുണക്കുന്ന ജൂത രക്ഷിതാക്കളും പറഞ്ഞു.

കഴിഞ്ഞ വർഷം ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട സർവേയിൽ 44 ശതമാനം യു.എസ് പൗരന്മാരും ഇസ്രഈൽ ഗസയിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് കരുതുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം 39 ശതമാനം ആളുകൾ അത് തുടരണമെന്നും ആഗ്രഹിക്കുന്നു.

Content Highlight: Gaza war divide hits New York public schools with new antisemitism and Islamophobia training

We use cookies to give you the best possible experience. Learn more