| Tuesday, 20th June 2017, 1:19 pm

കാസര്‍ഗോട്ടെ ഗാസ റോഡ് വിവാദത്തില്‍; യാതൊരു വിവാദങ്ങളുമില്ലാതെ ഫലസ്തീനില്‍ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് തിരുത്തി ജുമാമസ്ജിദിനരികിലെ ഗാസ റോഡ് വിവാദത്തിലാകുമ്പോള്‍ ശ്രദ്ധേയമാകുകയാണ് ഫലസ്തീനിലെ റാമല്ലയിലെ പ്രധാന റോഡുകളായ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും.
ഗാസാ സ്ട്രീറ്റ് എന്ന് റോഡിന് നാമകരണം ചെയ്തതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ആഴ്ചയിലാണ്. ബി.ജെ.പിയുടെ ജില്ലാഘടകവും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കാസര്‍ഗോഡെ തുരുത്തി ജുമാ മസ്ജിദിലേക്കുള്ള റോഡിനായിരുന്നു ഗാസ സ്ട്രീറ്റ് എന്ന് പേര് നല്‍കിയത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബഷീറായിരുന്നു അടുത്തിടെ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

എന്നാല്‍ ഇസ്രയേല്‍ ഈജിപ്ത് അതിര്‍ത്തിയിലെ ഗാസ എന്ന പേര് ഇവിടെ ഉപയോഗിച്ചതില്‍ വലിയ ദുരൂഹതയുണ്ടെന്ന നിലയിലായിരുന്നു പല റിപ്പോര്‍ട്ടുകളും. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് അവിടുത്തെ നാട്ടുകാര്‍ തന്നെ പറയുന്നു.


Dont Miss പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സി.പി.ഐ നിലയ്ക്ക് നിര്‍ത്തും ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി 


ഇത്തരമൊരു പേരിട്ടതിന് പിന്നില്‍ യാതൊരു ദുരുദ്ദേശങ്ങളുമില്ലെന്നും ഇവിടെയുള്ളവര്‍ക്കൊന്നും ഇത്തരമൊരു പേരിട്ടതില്‍ എതിര്‍പ്പോ അഭിപ്രായ വ്യത്യാസമോ ഇല്ലെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഫാലസ്തീനിലെ റാമല്ലയിലെ പ്രധാനപ്പെട്ട ഒരു റോഡിന് ഇന്ത്യാ റോഡ് എന്ന് പേരിട്ടത് രണ്ട് വര്‍ഷം മുന്‍പായിരുന്നു. അന്നത്തെ രാഷ്ട്രപതിയാ പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശന വേളിയിലായിരുന്നു ഈ റോഡിന്റെ നാമകരണം നടന്നത്. ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുതിര്‍ന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

ഷരിയ ഇ അല്‍ഹിന്ദ്(ഇന്ത്യ റോഡ്) എന്നാണ് റാമല്ലെയിലെ പ്രധാന റോഡിന് നാമകരണം ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പാലസ്തീന്‍ പ്രസിഡന്റായിരുന്ന മഹ്മൂദ് അബ്ബാസുമായിരുന്നു അന്നത്തെ ആ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നൂറ് കണക്കിന് വരുന്ന ഫലസ്തീന്‍ ജനതയും ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യാ റോഡിന് തൊട്ടടുത്തായി തന്നെയുള്ള മറ്റൊരു റോഡിന്റെ പേര് മഹാത്മാഗാന്ധി റോഡ് എന്നാണ്.

രാജ്യത്തെ ഒരു പ്രധാനപ്പെട്ട റോഡിന് ഇന്ത്യ രാജ്യത്തിന്റേയും അവിടുത്തെ രാഷ്ട്രപിതാവിന്റേയും പേര് നല്‍കിയിട്ടും ഉണ്ടാകാത്ത വിവാദമാണ് ഒരു ഗ്രാമീണ റോഡിന് ഗാസ എന്ന പേര് നല്‍കിയതിന്റെ പേരില്‍ ഇവിടെ ഉയര്‍ന്നത് എന്നതാണ് ശ്രദ്ധേയം.

We use cookies to give you the best possible experience. Learn more