| Thursday, 9th November 2023, 9:03 pm

'ഇസ്രഈലി ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ യൂറോപ്പിലേക്ക് ഫലസ്തീനികളുടെ അഭയാർത്ഥി പ്രവഹമുണ്ടാകും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ ഇസ്രഈലി ബോംബാക്രമണവും ഫലസ്തീനികളെ നിർബന്ധിച്ച് നാട് കടത്തുന്നതും അവസാനിപ്പിച്ചില്ലെങ്കിൽ യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിന്റെ മറ്റൊരു തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഇസ്രഈലി ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ 2015ൽ യൂറോപ്പ്യൻ തീരത്തെത്തിയ ഒരു മില്യൺ അഭയാർത്ഥികളെക്കാൾ പതിന്മടങ്ങ് അഭയാർത്ഥികളാകും ഉണ്ടാക്കുകയെന്ന് വിയന്നയിലെ എഴുത്തുകാരനും കുടിയേറ്റത്തെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഹൊസാം ഷാകർ (Hossam Shaker) പറയുന്നു.

‘നിലവിലെ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുമ്പോൾ ഗസയിൽ നിന്നും ലെബനനിൽ നിന്നുമുള്ള അസംഖ്യം അഭയാർത്ഥികളെ സ്വീകരിക്കുവാൻ യൂറോപ്പിന് മേൽ സമ്മർദമുണ്ടാകും,’ ഷാകർ പറഞ്ഞു.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗസയിലെ 70 ശതമാനത്തിലധികം ഫലസ്തീനികൾ വീടുകളിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്.

രണ്ട് ലക്ഷത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ഫലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ 42 കെട്ടിടങ്ങളെങ്കിലും തകർന്നിട്ടുണ്ട്.

ഫലസ്തീനികളെ ഈജിപ്തിലെ സിനായിയിൽ പ്രവേശിപ്പിക്കുന്ന ആശയത്തെ പല തവണ തള്ളിയ ഈജിപ്‌ത്യൻ പ്രസിഡന്റ്‌ അത്തരമൊരു നീക്കം ഉപദ്വീപിനെ ഇസ്രഈലിനെതിരെയുള്ള ആക്രമണങ്ങളുടെ തവളമാക്കി മാറ്റുമെന്ന് ചൂണ്ടിക്കാട്ടുന്നു.

അഭയാർത്ഥികളെ ഈജിപ്ത് സ്വീകരിക്കുന്ന പക്ഷം അവരുടെ കടങ്ങൾ എഴുതിത്തള്ളാൻ ഇസ്രഈൽ സന്നദ്ധമാണ് എന്നതിനാലും യൂറോപ്യൻ യൂണിയൻ അഭയാർത്ഥി സഹായം ലഭ്യമാക്കുമെന്നതിനാലും ഫലസ്തീനികളെ സ്വീകരിക്കുന്നത് ഈജിപ്തിന് ലാഭകരമാണ്.

എന്നാൽ ഈ നീക്കം രണ്ടാം നക്ബക്ക് കാരണമാകുമെന്നാണ് ഫലസ്തീനികൾ പറയുന്നത്.

1948ൽ സയണിസ്റ്റ് രാഷ്ട്രം രൂപീകരിക്കാൻ ഇസ്രഈൽ ഫലസ്തീനികൾക്കെതിരെ നടത്തിയ വംശഹത്യയാണ് നക്ബ എന്നറിയപ്പെടുന്നത്.

Content Highlight: Gaza displacement could trigger refugee crisis in Europe, analyst warns

We use cookies to give you the best possible experience. Learn more