മുംബൈ: ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തില്‍ ആരും വാങ്ങാതിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ അവസാനം സ്വന്തമാക്കിയത് കിംഗ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. ടീമിന്റെ വിശ്വാസം കാത്ത പ്രകടനമായിരുന്നു ഗെയ്ല്‍ ടൂര്‍ണ്ണമെന്റില്‍ കാഴ്ചവെച്ചത്.
11 ഇന്നിംഗ്‌സുകളിലായി 368 റണ്‍സെടുത്ത ഗെയ്‌ലാണ് പഞ്ചാബിന്റെ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍.
ALSO READ: സച്ചിന്റെ വാക്കുകള്‍ കേട്ട് ഞാനും എന്റെ നാട്ടുകാരും അത്ഭുതപ്പെട്ടുപോയി: റാഷിദ് ഖാന്‍
വിസ്‌ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനങ്ങള്‍ക്കൊപ്പം തന്നെ ചടുലമായ നൃത്തച്ചുവടുകളും തന്റെ പക്കലുണ്ടെന്നത് നേരത്തെ തന്നെ ഗെയ്ല്‍ തെളിയിച്ചതാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറായ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ഡാന്‍സ് പഠിപ്പിക്കുന്ന ഗെയ്‌ലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
Some interesting dance steps taught by the ‘Univeral Boss’ – Chris Gayle#CEATCricketAwards pic.twitter.com/Cx3l6odlHn
— Harsh Goenka (@hvgoenka) May 28, 2018
സിയറ്റ് അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു ഗെയ്‌ലിന്റെ നൃത്താധ്യാപനം. പകരമായി ധവാന്‍ തന്റെ ജാട്ട് ജി സ്റ്റൈല്‍ ഗെയ്‌ലിനെയും പഠിപ്പിക്കുന്നുണ്ട്. രോഹിത് ശര്‍മ്മയും ഇരുവര്‍ക്കുമൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്.
ഇത്തവണത്തെ ഐ.പി.എല്ലില്‍ ധവാനും മികച്ച പ്രകടനമാണ് നടത്തിയത്. നാല് അര്‍ധസെഞ്ച്വറികളോട 497 റണ്‍സാണ് ധവാന്റെ സമ്പാദ്യം. പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ഹൈദരബാദിന് കലാശപ്പോരിലാണ് കാലിടറിയത്.