| Thursday, 19th April 2018, 10:34 pm

'ഗുഡ് ബൈ റാഷിദ് ഖാന്‍'; റാഷിദിന്റെ ഒരോവറിലെ നാലു പന്തുകളും സിക്‌സ് പറത്തിയ ഗെയ്‌ലിന്റെ പ്രകടനം കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

മൊഹാലി: കിങ്‌സ് ഇലവന്‍ ചഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്ന് ആഞ്ഞുവീശിയത് വിന്‍ഡീസ് കൊടുങ്കാറ്റായിരുന്നു. 64 പന്തുകളില്‍ നിന്ന് 11 സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 104 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍ ഹൈദരാബാദ് ബൗളര്‍മാരെ തലങ്ങും വിലങ്ങും സികസര്‍ പായിച്ചിരുന്നു. ഇതില്‍ ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് കൂടുതല്‍ അറിഞ്ഞത് ഹെദരാബാദിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാനാണ്.


Also Read: ‘കൊടുങ്കാറ്റായി ഗെയ്ല്‍’; സീസണിലെ ആദ്യ സെഞ്ച്വറിയുമായി വിന്‍ഡീസ് താരം; പഞ്ചാബിനെതിരെ ഹൈദരാബാദിനു 194 റണ്‍സ് വിജയ ലക്ഷ്യം


റാഷിദിന്റെ ഒരോവറില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകളായിരുന്നു ഗെയ്ല്‍ നേടിയത്. പഞ്ചാബ് ഇന്നിങ്‌സിന്റെ പതിനാലാം ഓവറിലായിരുന്നു സംഭവം. ആദ്യ പന്തില്‍ സിംഗിളെടുത്ത കരുണ്‍ നായര്‍ സ്‌ട്രൈക്ക് ഗെയ്‌ലിനു കൈമാറുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ നാലു പന്തുകളും നിലം തൊടാതെ അതിര്‍ത്തി കടത്തിയാണ് ഗെയ്ല്‍ റാഷിദിനെ സ്വീകരിച്ചത്.

ഗെയ്‌ലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റിനു 193 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും 21 പന്തില്‍ 18 മായങ്ക് അഗര്‍വാളിനെയും 9 പന്തില്‍ 18 പെട്ടെന്ന് നഷ്ടമായെങ്കിലും ഗെയ്‌ലിന്റെയും കരുണിന്റെയും ഇന്നിങ്‌സ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 21 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്.

ഹൈദരാബാദിനായി ഭൂവന്വേശര്‍ കുമാറും റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളുമാണ് വിക്കറ്റുകള്‍ നേടിയത്. 58 പന്തില്‍ നിന്നായിരുന്നു ഗെയ്ല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

റാഷിദ് ഖാന്റെ ഓവറിലെ നാലു സിക്‌സുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

സെഞ്ച്വറി നേടിയ ഇന്നിങ്‌സ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

We use cookies to give you the best possible experience. Learn more