ചെറിയ വേഷങ്ങളിലൂടെ കാലങ്ങളായി സിനിമ സീരിയൽ രംഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് ഗായത്രി വർഷ. മീശ മാധവനിലെ സരസു എന്ന കഥാപാത്രത്തെ മലയാളികൾ മറക്കാൻ സാധ്യതയില്ല. വലിയ രീതിയിൽ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ആയിരുന്നു അത്.
ഈയിടെ ഒരു പൊതുവേദിയിൽ ഗായത്രി, സാംസ്കാരിക മേഖലയിലേക്കുള്ള സംഘപരിവാർ കടന്നുകയറ്റങ്ങളെ കുറിച്ചും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ ജാതീയതയെക്കുറിച്ചുമെല്ലാം ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു.
ഗായത്രിയുടെ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും താരത്തിനെതിരെ സൈബർ ആക്രമണമടക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ നിലപാടുള്ള ഗായത്രി കഴിഞ്ഞവർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായി മാറിയ മാളികപ്പുറം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്.
മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ വിജയമായതെന്നാണ് ഗായത്രി ചോദിക്കുന്നത്. ആ സിനിമയ്ക്ക് അയ്യപ്പനുമായി ബന്ധപ്പെടുത്തി ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നുവെന്നും എന്നാൽ സിനിമ തിയേറ്ററിൽ ചെന്ന് കണ്ടപ്പോൾ അതൊരു സാധാരണ ചിത്രം മാത്രമായിരുന്നുവെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു.
‘മാളികപ്പുറം മലയാളികൾക്കിടയിൽ വളരെ ചർച്ച ചെയ്ത ഒരു സിനിമയാണ്. അത് വലിയ രീതിയിൽ ഹിറ്റായ ഒരു സിനിമയായിരുന്നു. മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ വിജയമായത്?
ആ സിനിമയ്ക്ക് ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നു. അയ്യപ്പനുമായി ബന്ധപ്പെടുത്തി തന്നെ ഒരു പ്രൊപ്പഗണ്ട വന്നു. എന്നാൽ സിനിമ തിയേറ്ററിൽ ചെന്ന് കണ്ടപ്പോൾ ഇതൊന്നും ഇല്ലായിരുന്നു.
അതൊരു സാധാരണ സിനിമ ആയിരുന്നു. നമ്മൾ എല്ലാവരും മനസിലാക്കുന്നത് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് നമ്മുടെ ഇഷ്ടങ്ങൾക്ക് അല്ലാതെയും ഒരു സംസ്‍കാരികത ഇവിടെ ഉണ്ടെന്ന് പറഞ്ഞതാണ് എന്നെ ഉൾക്കൊള്ളാൻ ആളുകൾക്ക് ഇപ്പോൾ ബുദ്ധിമുട്ട് തോന്നുന്നത്,’ഗായത്രി വർഷ പറയുന്നു.
Content Highlight: Gayathri Varsha Talk About Malikappuram Movie