ഹൃദയം സിനിമ റിലീസ് ചെയ്ത് വളരെ ചെറിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസിലേക്ക് കയറിയ കഥാപാത്രമാണ് കല്യാണി പ്രിയദര്‍ശന്റേത്. ഇത്രക്ക് ക്യൂട്ടായിട്ടുള്ള നായിക വേറെയില്ലെന്നും അമ്മയെ പോലെ തന്നെയാണെന്നും തരത്തിലുള്ള നിരവധി കമന്റുകള്‍ താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചിരുന്നു.
പ്രണവ് മോഹന്‍ലാലും കല്യാണിയും തമ്മിലുള്ള കെമിസ്ട്രിയും ചര്‍ച്ചയായിരുന്നു.
ഇതിനിടയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടി ഗായത്രി സുരേഷ് ഹൃദയം സിനിമയെക്കുറിച്ചും ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ചെയ്ത റോളിനെക്കുറിച്ചും പറഞ്ഞതാണ്. ഫ്രീ ബേര്‍ഡ് എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.
കല്യാണി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഗായത്രി സുരേഷ്.
‘എനിക്ക് കല്യാണിയുടെ ക്യാരക്ടര്‍ ചെയ്ത കൊള്ളാമെന്നുണ്ടായിരുന്നു. അതിലെ പൊട്ട്‌തൊട്ട പൗര്‍ണമി എന്ന പാട്ടില്‍ കല്യാണിയും പ്രണവും തമ്മില്‍ വല്ലാത്തൊരു കെമിസ്ട്രി ഉണ്ട്. ആ പാട്ട് കണ്ടപ്പോള്‍ എനിക്ക് മനസിലായി പ്രണവ് ജീവിതത്തിലും നല്ലൊരു ഭര്‍ത്താവായിരിക്കുമെന്ന്,’ താരം പറയുന്നു.
പ്രണവിനെ ആദ്യമായി കാണുന്നത് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ഷോയിലാണെന്നും ഗായത്രി പറയുന്നു.
‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് 2016ലാണ്. ഏഷ്യാനെറ്റിന്റെ ഫിലിം അവാര്‍ഡ്‌സില്‍ വെച്ചായിരുന്നു. ഞാന്‍ ആങ്കര്‍ ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ ഓഡിയന്‍സിന്റെ ഇടയിലേക്ക് നോക്കിയപ്പോള്‍ അവിടെ പ്രണവ് ഇരിക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി പ്രണവിനെ കാണുന്നത്. പ്രണവ് എന്നെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് അറിയില്ല,’ താരം പറഞ്ഞു.
തനിക്ക് വേള്‍ഡ് ഇന്‍ഫ്‌ളൂവെന്‍സറായും പ്രോസ്റ്റിറ്റിയൂട്ടായും അഭിനയിക്കണമെന്നും ഗായത്രി പറഞ്ഞു.
സിനിമക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ തനിക്ക് ഭയങ്കര വിഷമം വരുമെന്നും അങ്ങനെയാണ് തന്റെ വഴി സിനിമയാണെന്ന് മനസിലായതെന്നും കൂട്ടിച്ചേര്‍ത്തു.
കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി.
2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.
Content Highlights: Gayathri Suresh about Pranav Mohanlal