ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. കമല്‍ ഹാസന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസിലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിക്രത്തില്‍ ഫഹദിന്റെ പങ്കാളിയായെത്തിയത് ഗായത്രി ശങ്കറായിരുന്നു. താന്‍ എങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ഗായത്രിയിപ്പോള്‍
സംവിധായകന്‍ ലോകേഷാണ് തന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും ഫഹദിന്റെയും കമല്‍ ഹാസന്റെയുമൊക്കെ പേര് പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറഞ്ഞുവെന്നും ഗായത്രി പറഞ്ഞു. വിക്രത്തില്‍ താനും ഫഹദുമൊത്തുള്ള ഗാനരംഗം ഷൂട്ട് ചെയ്തിരുന്നുവെന്നും പിന്നീട് എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്നും പോപ്പര്‍സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.
‘വിക്രത്തിലെ കഥാപാത്രം വളരെ അപ്രതീക്ഷിതമായി കിട്ടിയതാണ്. വിക്രത്തിന്റെ കഥ വന്നപ്പോള്‍ ലോകേഷ് എന്നോട് പറഞ്ഞു, ഗായത്രിക്കറിയാമല്ലോ എന്റെ സിനിമയിലെ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് അത്ര പ്രാധാന്യമൊന്നും ഉണ്ടാകില്ലായെന്ന്. അങ്ങനെ ഒരു കഥാപാത്രം വന്നാല്‍ നിന്നെ ഞാന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകേഷ് ആ സമയം കമല്‍ സാറുമായി സിനിമ ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നു. എന്റെ ആഗ്രഹം ലോകേഷിനോട് പറയുകയും ചെയ്തിരുന്നു. പിന്നെയാണ് ലോകേഷ് എന്നെ വിക്രത്തിലേക്ക് വിളിക്കുന്നത്. കമല്‍ സാറിന്റെ സിനിമ, ലോകേഷിന്റെ സിനിമ വേറെ എന്ത് വേണം. പിന്നെ വിളിച്ച് പറയുന്നത് ഫഹദിന്റെ പേരാണ്. ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.
കഥ എന്നോട് പറയുമ്പോള്‍ കൊല്ലുന്ന എലമെന്റ് ഉണ്ടായിരുന്നില്ല. അതുപോലെ സിനിമയില്‍ പാട്ടൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നെ എഡിറ്റിങ് സമയത്ത് അതൊക്കെ കട്ട് ചെയ്യേണ്ടി വന്നു. കല്യാണത്തിന്റെ സീനിലൊക്കെ ഒരു സോങ് പരിപാടിയൊക്കെ ഉണ്ടായിരുന്നു,’ ഗായത്രി ശങ്കര്‍ പറഞ്ഞു.
content highlight: gayathri sankar talks about vikram movie