ധാക്ക: ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള മാസികയുടെ പത്രാധിപരെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശില്‍ ഒരാള്‍ അറസ്റ്റില്‍. നിരോധിത സംഘടനയായ അന്‍സാറുല്ല ബംഗ്ലാ ടീം അംഗമായ ഷരീഫുല്‍ ഇസ്‌ലാം ഷിഹാബ് ആണ് അറസ്റ്റിലായത്.
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള “രൂപ്ബന്‍” മാഗസിന്റെ പത്രധാപരായിരുന്ന സുല്‍ഹസ് മന്നന്‍ സുഹൃത്ത് മഹ്ബൂബ് തനോയ് എന്നിവരെ ഏപ്രില്‍ 25നായിരുന്നു തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സുല്‍ഹസ് രാജ്യത്തെ പ്രമുഖ ഗേ റൈറ്റ് ആക്ടിവിസ്റ്റും യു.എസ് എംബസി ജീവനക്കാരനുമായിരുന്നു. തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സുല്‍ഹസും തനോയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റിനാണെന്ന് കരുതിയിരുന്നെങ്കിലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.
ബംഗ്ലാദേശില്‍ നേരത്തെ കൊല്ലപ്പെട്ട മതേതര ബ്ലോഗര്‍മാരുടെ വധത്തിന് പിന്നിലും അന്‍സാര്‍ അല്‍ ഇസ്‌ലാം ആയിരുന്നു.