ലോസ് ആഞ്ചലസ്: യേശുവിനെ സ്വര്‍ഗാനുരാഗിയായി ചിത്രീകരിച്ച നെറ്റ്ഫ്‌ളിക്‌സ് കോമഡി സീരീസിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം.
സീരീസ് നിര്‍മിച്ച ബ്രസീലിയന്‍ കോമഡി ട്രൂപ്പായ പര്‍ത ദൊസ് ഫുന്‍ഡൊസിന്റെ ഓഫീസിലേക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബ്രസീലില്‍ ഡിസംബര്‍ മൂന്നിനാണ് ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന വിവാദ സിനിമ നെറ്റിഫ്‌ളിക്‌സില്‍ റിലീസാവുന്നത്. ജീസസും ഇദ്ദേഹത്തിന്റെ സുഹൃത്തായ ഒര്‍ലാന്റോവും തമ്മില്‍ ഉടലെടുക്കുന്ന സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
റിലീസ് ആയ അന്നു മുതല്‍ വിവാദത്തിലാണ് ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്. ഈ സിനിമയുടെ സ്ട്രീമിംഗ് തടയണമെന്നാവശ്യപ്പെട്ട് 23 ലക്ഷം പേരുടെ കൈയ്യൊപ്പോടു കൂടിയ പരാതി കഴിഞ്ഞ ദിവസം ബ്രസീലില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ജീസസിന്റെ അമ്മയായ മരിയയെ പുകവലിക്കാരിയുമായാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്തായാലും വിവാദങ്ങളൊന്നും ഇതിന്റെ നിര്‍മാതാക്കളെ ബാധിച്ചിട്ടില്ല.
കൂടുതല്‍ ശക്തിയോടെയും ഒരുമയോടെയും ഞങ്ങള്‍ ഇനിയും മുന്നോട്ട് പോവുമെന്നും ഇത്തരം വെറുപ്പുകളെ മറികടക്കുമെന്നും രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്നുമാണ് സിനിമ നിര്‍മിച്ച പര്‍ത ദൊസ് ഫുന്‍ഡൊസ് ട്രൂപ് പെട്രോള്‍ ബോംബ് ആക്രമണത്തിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.