കൊച്ചി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വവര്‍ഗ ദമ്പതികളായ സോനുവും നികേഷും ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയില്‍ നടപടി എടുക്കുന്നില്ലെന്നും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനേ നിയമത്തില്‍ വ്യവസ്ഥയുള്ളൂ എന്നും ചുണ്ടിക്കാണിച്ചാണ് ഹരജി
ഇഷ്ടമുള്ള വിവാഹം അവകാശമാണെന്നും നിയമത്തില്‍ വ്യവസ്ഥയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നും ഹരജിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.
രാജ്യത്ത് 2018 മുതല്‍ സ്വവര്‍ഗ വിവാഹം സുപ്രീം കോടതി നിയമ വിധേയമാക്കിയതാണെന്നും രാജ്യത്ത് 25 ലക്ഷത്തോളം സ്വവര്‍ഗ പ്രേമികള്‍ ഉണ്ടെന്നും വിവാഹം, ദത്തെടുക്കല്‍, ഇന്‍ഷ്വറന്‍സ് പോലുള്ള അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹരജിയില്‍ സോനുവും നികേഷും ചൂണ്ടികാട്ടി.
കേരളത്തില്‍ വിവാഹം കഴിച്ച ആദ്യ സ്വര്‍ഗ ദമ്പതികളാണ് നികേഷും സോനുവും. മറ്റുള്ളവരെ പോലെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ക്കും തുല്യ പരിഗണന ലഭിച്ചില്ലെങ്കില്‍, സുപ്രീംകോടതി ഉത്തരവിന് വരെ എന്ത് വിലയെന്ന് സോനുവും നികേഷും ഹരജിയില്‍ ചോദിച്ചു.
1954ലെ സ്‌പെഷല്‍ മാരേജ് ആക്ട് അനുസരിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രമേ സാധുതയുള്ളൂ. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ സാധുത നിശ്ചയിക്കുന്ന സ്‌പെഷല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് എടുത്ത് കളയണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Dool News Video