സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയിലെ ഏറ്റവും മികച്ചതും ആരാധക പിന്തുണയുള്ളതുമായ രണ്ട് ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും.
ചിര വൈരികളായ ഇരു ക്ലബ്ബുകളും തമ്മിൽ ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ മത്സരങ്ങളും ലോക പ്രസിദ്ധമാണ്.
എന്നാൽ ബാഴ്സലോണയുടെ യുവതാരമായ ഗാവിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് താരമായ നാച്ചോ ഫെർണാണ്ടസ്.
എൽ ക്ലാസിക്കോ മത്സരത്തിൽ ഗാവി റയൽ താരം ഡാനി സെബല്ലോസിനോട് നടത്തിയ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു നാച്ചോ താരത്തെ അനുകൂലിച്ച് സംസാരിച്ചത്.
ഗാവി മോശപ്പെട്ട ഒരു വ്യക്തിയൊന്നുമല്ലെന്നും എൽ ക്ലാസിക്കോ മത്സരങ്ങളുടെ തീവ്രതയേറിയതും രൂക്ഷമായതുമായ സ്വഭാവം മൂലമാണ് ഗാവി ഡാനി സെല്ലബോസിനോട് കളിക്കളത്തിൽ മോശമായി പെരുമാറിയെന്നതുമാണ് നാച്ചോയുടെ അഭിപ്രായം.
“ഞാൻ ഗാവിയോട് എൽ ക്ലാസിക്കോയിൽ ഡാനി സെബല്ലോസുമായി നടന്ന സംഘർഷത്തെക്കുറിച്ച് ഇതുവരേയും സംസാരിച്ചിട്ടില്ല.
അതൊരു എൽ ക്ലാസിക്കോ മത്സരമാണ്. അടിപിടിയും തർക്കങ്ങളുമൊക്കെ അതിൽ ഉണ്ടാകും. ഒരുപക്ഷെ അടുത്ത എൽ ക്ലാസിക്കോയിലും ഇത്തരം സംഭവവികാസങ്ങൾ ഉണ്ടായെന്നിരിക്കാം.
അതൊന്നും കൊണ്ട് ഗാവിയെ അളക്കണ്ട, അവൻ സത്യത്തിൽ നല്ലൊരു പയ്യനാണ്,’ നാച്ചോ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.
മുണ്ടോ ഡീപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് ഗാവിയെക്കുറിച്ച് നാച്ചോ തന്റെ അഭിപ്രായങ്ങൾ പറഞ്ഞു.
അതേസമയം ലാ ലിഗയിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളുമായി 68 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
ഏപ്രിൽ രണ്ടിന് എൽച്ചെക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.
Content Higlights:Gavi is a good kid said Nacho Fernandez