ന്യൂയോര്‍ക്ക്: യു.എസില്‍ ട്രംപ് അനുകൂലികള്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സ് ചെയര്‍മാന്‍ കമലാ ഹരിസിന് പിന്തുണ നല്‍കിയതാണ് സബ്‌സ്‌ക്രിപ്ഷന്‍ ബോയ്‌ക്കോട്ട് ചെയ്യുന്നതിലേക്ക് ട്രംപ് അനുകൂലികളെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കമലഹാരിസിന്റെ തെരഞ്ഞെടുപ്പ് ക്യാംപയിനിനു വേണ്ടി നെറ്റ്ഫ്‌ളിക്‌സ് ചെയര്‍മാന്‍ പത്ത് ലക്ഷത്തോളം ഡോളര്‍ സംഭാവന ചെയ്തതോടെയാണ് ബോയ്‌ക്കോട്ടിങ് ഉണ്ടായതെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.
കാന്‍സല്‍ നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗിലായിരുന്നു ബോയിക്കോട്ടിങ് നടത്തിയത്. ഈ ഹാഷ്ടാഗ് ഇപ്പോഴും എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്രെന്റിങ് ആണെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും കമലാ ഹാരിസിന് പിന്തുണ നല്‍കിയതിനും പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് സ്ഥാപകന്‍ ക്യംപയിനിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌ക്കരിക്കാന്‍ സബ്‌സ്‌ക്രൈബര്‍മാരെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതേതുടര്‍ന്നുണ്ടായ റദ്ദാക്കല്‍ ഏകദേശം മൂന്നിരട്ടിയായതായാണ് ഗവേഷക സ്ഥാപനമായ ആന്റിനയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കിയതും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജൂലൈ 26നാണ് ഏറ്റവും കൂടുതല്‍ പേര്‍ നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കിയതെന്നുമാണ് ഗവേഷക റിപ്പോര്‍ട്ടില്‍ പറയുന്നത്.
നെറ്റ്ഫ്‌ളിക്‌സ് ചെയര്‍മാന്‍ നല്‍കിയ പിന്തുണ കാരണം ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിപ്പിക്കുന്നതായുള്ള സന്ദേശങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ വന്‍തോതില്‍ ഉപയോക്താക്കളെ നഷ്ടപ്പെട്ടതില്‍ നെറ്റ്ഫ്‌ളിക്‌സ് ചെയര്‍മാന്‍ പ്രതികരിച്ചിട്ടില്ലെന്നും ബ്ലൂംബര്‍ഗ് പറയുന്നു.
അതേസമയം ജൂലൈയില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ പരസ്യരഹിത പ്ലാറ്റ്‌ഫോം സംവിധാനത്തിന്റെ ഘട്ടങ്ങളായുള്ള മാറ്റമാണ് ബോയക്കോട്ട് ചെയ്യുന്നതിലുള്ള മറ്റൊരു കാരണമെന്നും ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് ചെയതു.
Content Highlight: gave support to kamala haris; trump supporters boycott netflix, report