| Tuesday, 19th December 2023, 11:12 am

ഹര്‍ദിക് പാണ്ഡ്യ മുംബൈയില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയത് ഞെട്ടിച്ചു: ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി പല താരങ്ങളെയും നിലനിര്‍ത്തുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു. അതില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹര്‍ദിക് പാണ്ഡ്യയെ 15 കോടിക് കൈമാറ്റം ചെയ്തതായിരുന്നു സീസണിലെ വലിയ ക്യാഷ് ട്രേഡ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ തുടര്‍ന്നും നാടകീയമായ സംഭവങ്ങളാണ് ഉണ്ടായത്. അഞ്ചുവര്‍ഷം മുംബൈ ഇന്ത്യന്‍സിനു വേണ്ടി നായകനായ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കി ഹര്‍ദിക്കിന് നായക സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ട് വമ്പന്‍ മാറ്റങ്ങള്‍ ആയിരുന്നു ടീമില്‍ ഉണ്ടാക്കിയത്. 24 മണിക്കൂറില്‍ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് മുംബൈ ഇന്ത്യന്‍സ് നഷ്ടമായതും.

ഇപ്പോള്‍ ഹര്‍ദിക്കിനെ നായക സ്ഥാനത്തേക്ക് എത്തിച്ചതില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചിരുന്നു. ഗവാസ്‌കര്‍ ഈ മാറ്റം തന്നെ ഞെട്ടിച്ചു എന്നാണ് അഭിപ്രായപ്പെട്ടത്.

‘ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഗുജറാത്ത് ടീമിനെ രണ്ട് ഫൈനലുകളിലേക്ക് നയിച്ചതും ഒരു കിരീടം നേടുന്നതും മറ്റൊരു ഞെട്ടലുണ്ടാക്കി. എന്നാല്‍ ഒരു ക്യാപ്റ്റന്‍ വിജയകരമായ ടീമില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുമ്പോള്‍, അതിന്റെ കാരണങ്ങള്‍ ഒരു സാധാരണ ആരാധകന്റെ ചിന്തയ്ക്ക് അപ്പുറമാണ്. മുംബൈ ഇന്ത്യന്‍സ് തുടക്കത്തില്‍ ഒരു യുവ പ്രതിഭയായാണ് പാണ്ഡ്യയെ തെരഞ്ഞെടുത്തത്, ഇപ്പോള്‍ അങ്ങനെ അല്ല. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും വലിയ പേരായി മാറിയിരിക്കുന്നു,’ഗവസ്‌കര്‍ പറഞ്ഞു.

2023 ഏകദിന ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായ പാണ്ഡ്യക്ക് ടൂര്‍ണമെന്റില്‍ നാല് കളികളില്‍ മാത്രമാണ് പങ്കെടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി സുഖം പ്രാപിച്ച് 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ ശക്തമായി തിരിച്ചുവരികയാണ് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിന്റെ ശക്തിയായ രോഹിത് ശര്‍മ 2013 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. റിക്കി പോണ്ടിങ്‌ന് ശേഷം കിരീട വരള്‍ച്ച നേരിട്ട എം.ഐക്ക് വേണ്ടി രോഹിത് പ്രധാന പങ്കാണ് വഹിച്ചത്.

content highlights: Gavaskar was shocked by Hardik Pandya’s return as captain in Mumbai

We use cookies to give you the best possible experience. Learn more