ലക്‌നൗ: ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി-20യ്ക്കിടെയാണ് സംഭവം.
ഇരുവരും കമന്ററി ബോക്‌സിനുള്ളിലേക്ക് പ്രവേശിക്കവെ ഗ്ലാസ് ഡോര്‍ അടര്‍ന്നുവീഴുകയായിരുന്നു.
“ഗ്ലാസ് ഡോറുകളിലൊരണ്ണം പൊടുന്നനെ വീഴുകയായിരുന്നു. ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ല”- മഞ്ജരേക്കര്‍ പറഞ്ഞു. ലക്‌നൗവിലെ ഏക്‌നാ സ്റ്റേഡിയത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര മത്സരം നടക്കുന്നത്. ഇതിന് മുന്നോടിയായി യോഗി സര്‍ക്കാര്‍ സ്‌റ്റേഡിയം അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
ALSO READ: മുഹമ്മദ് സലായുമായി സാദൃശ്യമില്ല; ഈജിപ്തിലെ സലായുടെ പ്രതിമയ്ക്ക് വിമര്‍ശനം
മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം രണ്ടാം ടി-20യിലും വിന്‍ഡീസ് പരാജയം നേരിടുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 195 റണ്‍സിനെതിരെ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി.
61 പന്തില്‍ നിന്ന് രോഹിത് 111 റണ്‍സെടുത്തു. 58 പന്തില്‍ നിന്നാണ് രോഹിത് തന്റെ നാലാം സെഞ്ചുറി നേടിയത്. ഏഴു സിക്സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ടി-20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡും ഇതോടെ രോഹിത് സ്വന്തമാക്കി.
ALSO READ: മെസി ഇന്ന് കളിക്കുമോ? പ്രതികരണവുമായി ബാര്‍സിലോന പരിശീലകന്‍
11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് രാജ്യാന്തര ടിട്വന്റിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകുകയും ചെയ്തു. 62 മത്സരങ്ങളില്‍ നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെയാണ് രോഹിത് മറികടന്നത്.
നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. 123 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം 43 റണ്‍സെടുത്ത ധവാനെ അലന്‍ പുറത്താക്കി.
പിന്നാലെ അഞ്ചു റണ്‍സെടുത്ത റിഷഭ് പന്തും മടങ്ങി. വ്യക്തിഗത സ്‌കോര്‍ 20-ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ രാജ്യാന്തര ടി-20യില്‍ 1000 റണ്‍സ് പിന്നിട്ടു. 42-ാം മത്സരത്തിലാണ് ധവാന്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കായി ടി-20യില്‍ 1000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാന്‍.
WATCH THIS VIDEO: