| Friday, 23rd December 2016, 10:48 am

കമലില്‍ നിന്നും എന്റെ മകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന: വേര്‍പിരിയലിനെ കുറിച്ച് മനസ് തുറന്ന് ഗൗതമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കമല്‍ഹാസന്റേയും ഗൗതമിയുടേയും വേര്‍പിരിയല്‍ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. കമല്‍ഹാസനുമായി ഇനിയൊരു ജീവിതമില്ലെന്ന് ഗൗതമി തന്നെയാണ് ബ്ലോഗിലൂടെ വ്യക്തമാക്കിയത്.

എന്നാല്‍ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങള്‍ ചികഞ്ഞ് മാധ്യമങ്ങളും രംഗത്തെത്തി. വേര്‍പിരിയലിന് കാരണം കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണെന്നും ഇരുവരും തമ്മിലുള്ള വഴക്കില്‍ കമല്‍ഹാസന്‍ മകള്‍ക്കൊപ്പം നിന്നതാണ് ഗൗതമിയെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെയാക്കെ തള്ളി ഗൗതമി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കമലില്‍ നിന്നു തന്റെ മകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന നേരിടേണ്ടി വന്നിരുന്നെന്നും തന്റെ മകള്‍ക്കു താന്‍ മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത് എന്നും ഗൗതമി പറയുന്നു. മലയാളത്തിലെ ഒരു സിനിമ മാസികയ്ക്ക്് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗൗതമിയുടെ പരാമര്‍ശം.

കമലിനേയും മക്കളേയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ എനിക്ക് എന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ തനിക്ക് അതിയായ വിഷമവും ഉണ്ട്. എന്നാല്‍ കമലില്‍ നിന്ന് സുബ്ബലക്ഷ്മിക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണ്.


Dont Miss നോട്ട് നിരോധനത്ത കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി ഹരിയാന മുഖ്യമന്ത്രി : ചാനല്‍ റിപ്പോര്‍ട്ടറുടെ രാജി ആവശ്യപ്പെട്ട് സീ ന്യൂസ്


കമല്‍ സ്വന്തം മക്കളെ അനുഗ്രഹിച്ച് സിനിമയിലേക്ക് അയച്ചു. എന്നാല്‍ സുബ്ബുലക്ഷ്മിക്കു സിനിമയില്‍ നിന്ന് അവസരം വന്നപ്പോള്‍ കണ്ടില്ല എന്നു നടിച്ചു മാറി നിന്നെന്നും ഗൗതമി പറയുന്നു. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി. ഇതാണ് ബന്ധം പിരിയാന്‍ തീരുമാനിച്ചതെന്നും ഗൗതമി പറയുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് കമല്‍ഹാസനുമായുള്ള ദാമ്പത്യജീവിതം ഗൗതമി അവസാനിപ്പിച്ചത്.

ജീവിതത്തിന്റെ തിരക്കിനിടയില്‍ മകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇനിയുള്ള ജീവിതം മകള്‍ക്കു വേണ്ടിയാണെന്നും വേര്‍പിരിയുന്ന സമയം ഗൗതമി പറഞ്ഞിരുന്നു.

അതേസമയം എല്ലാ കാര്യത്തിലും തന്റെ അച്ഛനും കുടുംബത്തിനും സഹോദരിക്കുമൊപ്പമേ നില്‍ക്കാറുള്ളൂ എന്നും മറ്റുള്ളകാര്യങ്ങളിലൊന്നും തനിക്ക് അഭിപ്രായമില്ലെന്നുമായിരുന്നു വിഷയത്തില്‍ ശ്രുതി ഹാസന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more