| Thursday, 24th August 2017, 11:03 am

പട്ടികള്‍ കുരയ്ക്കും; വിഡ്ഡികള്‍ പിറുപിറുക്കും; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഗൗതമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നെന്ന മാധ്യമവാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് നടി ഗൗതമി. “വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്യുമെന്ന രൂക്ഷപ്രതികരണമാണ് ഗൗതമി നടത്തിയത്.

കമല്‍ ഹാസനുമായി ഗൗതമി വീണ്ടും ഒന്നിക്കാന്‍ പോകുകയാണെന്നായിരുന്നു ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയായിരുന്നു ഗൗതമി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.


Also Read പാരിപ്പള്ളിയില്‍ കറുത്ത ഉടുപ്പ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ; നടപടി ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധമെന്ന് തെറ്റിദ്ധരിച്ച്


“വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്‌തോട്ടെ. ഞാന്‍ മുന്‍പോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നതിനല്ല- ഗൗതമി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമലും വേര്‍പിരിയുന്നത്. ഗൗതമി തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. കമല്‍ഹാസനുമായി വേര്‍പിരിയാന്‍ തീരുമാനിച്ചെന്നും ഒരിക്കലും അടുക്കാത്ത വിധം തങ്ങള്‍ അകന്നു പോയെന്നുമായിരുന്നു ഗൗതമിയുടെ വാക്കുകള്‍ .തീരുമാനം ഹൃദയഭേദകമാണെങ്കിലും ഇത് തന്നെയാണ് ശരിയെന്നും ഗൗതമി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more