| Tuesday, 1st November 2016, 3:50 pm

കമല്‍ഹാസനുമൊത്ത് ഇനിയൊരു ജീവിതമില്ല: വേര്‍പിരിയുന്നതായി ഗൗതമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇതെന്റെ മനസ്സില്‍ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു.


നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷം നീണ്ട തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി തന്നെയാണ് തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയത്.

എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ തീരുമാനമാണ് ഇത്. ഞാനും കമല്‍ഹാസനും വേര്‍പിരിയുകയാണ്. ഇനി ഞങ്ങള്‍ ഒരുമിച്ച് തുടരില്ല. പതിമൂന്നുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ എടുത്തിട്ടുള്ളതില്‍ ഏറ്റവും ദു:ഖരമായ തീരുമാനമാണ് ഇത്.

ബന്ധങ്ങള്‍ക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര ആശാസ്യകരമായ കാര്യമല്ല. ഒന്നുകില്‍ ഒരാള്‍ മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയെന്ന വഴി തിരഞ്ഞെടുക്കുക.

ഇതെന്റെ മനസ്സില്‍ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഈ കുറ്റമൊന്നും ആരുടെയെങ്കിലും തലയില്‍ ചുമത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് ജീവിതത്തില്‍ അനിവാര്യമാണ്. മനുഷ്യനിലും അതുണ്ടാകാം. ബന്ധങ്ങളിലും ഈ മാറ്റങ്ങള്‍ മൂലം പ്രശ്‌നങ്ങളുണ്ടാകാം.

എന്റെ ഈ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ  അത്യാവശ്യമാണ്. ഞാന്‍ ഒരു അമ്മയാണ്. മക്കള്‍ക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.

സിനിമയില്‍ വന്ന കാലം മുതലേ ഒരു കമല്‍ഹാസന്‍ ആരാധികയാണ് ഞാന്‍. അത് ഞാന്‍ ഇനിയും അങ്ങനെ തന്നെയായിരിക്കും.

അദ്ദേഹത്തിന്റെ  വിഷമഘട്ടത്തിലെല്ലാം കൂടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ് വിശ്വാസം.
അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ സാധിച്ചു. അതെല്ലാം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹം ഒരുപാട് ഉയര്‍ച്ചയില്‍ എത്തട്ടെ.

എന്റെ ജീവിതയാത്രയിലെ എല്ലാ ഘട്ടങ്ങളിലും താങ്കളും കൂടെയുണ്ടായിരുന്നു.  കഴിഞ്ഞ 29 വര്‍ഷത്തിനിടെ നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവുമെല്ലാം എനിക്കൊപ്പം ഉണ്ടായിരുന്നു.

അതിനാലാണ് ഈ നിര്‍ണായകതീരുമാനം നിങ്ങളെ കൂടി അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. വേദന നിറഞ്ഞ പല സന്ദര്‍ഭത്തിലും താങ്കള്‍ എനിക്കൊപ്പം നിന്നു. അതില്‍ നന്ദി പറയുന്നു.

സ്‌നേഹത്തോടെ ഗൗതമി

Latest Stories

We use cookies to give you the best possible experience. Learn more