|

ഉയിരെ...വീണ്ടുമൊരു സിദ് ശ്രീറാം മാജിക്; നീരജ് മാധവ് ചിത്രം ഗൗതമന്റെ രഥത്തിലെ ആദ്യ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീരജ്മാധവ് നായകനാകുന്ന ഗൗതമന്റെ രഥം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സിദ് ശ്രീറാം ആലപിച്ച ഉയിരെ എന്ന ഗാനമാണ് പുറത്തുവിട്ടത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോന്‍ ആണ് സംഗീതം നല്‍കിയത്. ചിത്രം ജനുവരി 31ന് തീയേറ്ററുകളിലെത്തും. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി.കെ.ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

നവാഗതനായ ആനന്ദ് മേനോന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പുണ്യ എലിസബത്ത് നായികയാകുന്ന ഗൗതമന്റെ രഥത്തില്‍ രഞ്ജി പണിക്കര്‍, ദേവി അജിത്, വത്സല മേനോന്‍, ബിജു സോപാനം, ഹരീഷ് കണാരന്‍ എന്നിവരോടൊപ്പം, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം,നാദിയ തുടങ്ങിയ നിരവധി നവാഗതരും ഒന്നിയ്ക്കുന്നു.

ബേസില്‍ ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടര്‍ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് അപ്പു ഭട്ടതിരി എന്നിവരാണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.

DoolNews Video