ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ മലയാള സിനിമയാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണിത്. മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്.
ഡൊമിനിക്ക് തമിഴില്‍ ഡബ്ബ് ചെയ്യാത്തതിന്റെ കാരണം പറയുകയാണ് സംവിധായകന്‍. തമിഴില്‍ ഡബ്ബ് ചെയ്യുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെന്നും എന്നാല്‍ ഡൊമിനിക്ക് മലയാള സിനിമയായി ചെയ്തത് കാരണം അത് മലയാള സിനിമയായി തന്നെ ഇരിക്കട്ടെയെന്ന് താന്‍ പറയുകയായിരുന്നെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
സ്ലോ ആയി തുടങ്ങുന്ന മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന തമിഴ് പ്രേക്ഷകര്‍ അത്തരത്തില്‍ ഒരു സിനിമ തമിഴില്‍ ഇറങ്ങിയാല്‍ സ്വീകരിക്കാത്തതിന്റെ കാരണം എന്താകാം എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ഡൊമിനിക്ക് തമിഴില്‍ ഡബ്ബ് ചെയ്ത് ഇറക്കി കൂടെ എന്നൊരു ചോദ്യം ഇടക്ക് വന്നിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘വേണ്ട, ഇത് മലയാള സിനിമയായിട്ടാണ് നമ്മള്‍ ചെയ്തത്. അതുകൊണ്ട് ഇത് മലയാള സിനിമയായി തന്നെ ഇരിക്കട്ടെ’ എന്നായിരുന്നു.
എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമയാണ് മഹാരാജ. അത്ര സെന്‍സിബിളിറ്റിയില്‍ വന്ന സിനിമ വേറെയില്ല. അതിന് കാരണം സിനിമ കാണുന്ന പ്രേക്ഷകരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
നമ്മള്‍ ഒരു കഥ വളരെ സ്ലോയായി തുടങ്ങിയാലും അത് വളരെ ബ്യൂട്ടിഫുള്‍ ആണെങ്കിലും പടത്തില്‍ ഒരുപാട് നല്ല വിഷയങ്ങള്‍ ഉണ്ടെങ്കിലും സിനിമ സ്ലോ ആണോ ഇല്ലയോ എന്നത് ഒരു വിഷയമാവില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon Talks About The Reason Why Dominic And The Ladies Purse Movie Is Not Dubbed In Tamil