സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. ഇപ്പോള്‍ മലയാള നടന്മാരായ സൗബിന്‍ ഷാഹിറിനെ കുറിച്ചും സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍.
സൗബിന്‍ മലയാളത്തില്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും താന്‍ ആ സിനിമ കാണുമെന്നാണ് അദ്ദേഹം പറയുന്നത്. പഴയ പടമാണെങ്കിലും താന്‍ കാണാതെ മിസ് ചെയ്ത് പോയ സിനിമയാണെങ്കിലും ഇപ്പോള്‍ കാണാറുണ്ടെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
നടന്‍ സുരാജ് വെഞ്ഞാറമൂട് വളരെ നല്ല സിനിമകള്‍ നോക്കിയാണ് സെലക്ട് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഭൂരിഭാഗവും താന്‍ ഒ.ടി.ടിയിലാണ് കണ്ടിട്ടുള്ളതെന്നും സംവിധായകന്‍ പറഞ്ഞു.
വീട്ടിലുള്ളപ്പോള്‍ ശനിയാഴ്ചയും ഞായറാഴ്ച രാവിലെയുമൊക്കെ സിനിമ കാണാന്‍ തോന്നുമെന്നും അപ്പോള്‍ സുരാജിന്റെ സിനിമകളാണ് കാണുകയെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൗബിന്‍ ഷാഹിര്‍ മലയാളത്തില്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഞാന്‍ ആ സിനിമ കാണും. അത് പഴയ പടമാണെങ്കിലും ഞാന്‍ മിസ് ചെയ്ത് പോയ സിനിമയാണെങ്കിലും ഞാന്‍ കാണാറുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും സിനിമകള്‍ അങ്ങനെ തന്നെയാണ്.
അദ്ദേഹവും വളരെ നല്ല സിനിമകള്‍ നോക്കിയാണ് സെലക്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ ഭൂരിഭാഗവും ഞാന്‍ ഒ.ടി.ടിയിലാണ് കണ്ടിട്ടുള്ളത്. വീട്ടില്‍ ഉള്ളപ്പോള്‍ എനിക്ക് ശനിയാഴ്ചയും ഞായറാഴ്ച രാവിലെയുമൊക്കെ ഇടക്ക് ഒരു സിനിമ കാണാന്‍ തോന്നും. അപ്പോള്‍ ഞാന്‍ സുരാജിന്റെ സിനിമകളാണ് കാണുക,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon Talks About Soubin Shahir