Advertisement
Entertainment
ആ രണ്ട് മലയാള യുവനടന്മാരെയും എനിക്ക് ഇഷ്ടമാണ്; അവര്‍ മികച്ച സിനിമകളാണ് തെരഞ്ഞെടുക്കുന്നത്: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 07:30 am
Thursday, 23rd January 2025, 1:00 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. തമിഴിലെ മികച്ച സംവിധായകനാണ് അദ്ദേഹം. മലയാളികള്‍ക്കിടയിലും ജി.വി.എമ്മിന്റെ സംവിധാനത്തില്‍ എത്തിയ സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച ഗൗതം വാസുദേവ് മേനോന്‍ 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.

ഇപ്പോള്‍ തനിക്ക് പ്രിയപ്പെട്ട മലയാള നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. തനിക്ക് മലയാള സിനിമയില്‍ നടന്മാരായ ഫഹദ് ഫാസിലിനെയും ആസിഫ് അലിയെയും ഒരുപാട് ഇഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്.

അവര്‍ രണ്ടുപേരും വളരെ നന്നായിട്ടാണ് അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍. ഒപ്പം ബേസില്‍ ജോസഫിനെ കുറിച്ചും വിനീത് ശ്രീനിവാസനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘എനിക്ക് മലയാളത്തില്‍ ഫഹദ് ഫാസിലിനെ ഒരുപാട് ഇഷ്ടമാണ്. അതുപോലെ ആസിഫ് അലിയെ ഇഷ്ടമാണ്. ഒരു നടനോട് കഥയുടെ കണ്ടന്റ് പറഞ്ഞാല്‍ അവര്‍ അതിന് ഓക്കെ പറഞ്ഞ ശേഷം മാത്രമാണ് ആ സിനിമ നടക്കുകയുള്ളൂ. അവര് രണ്ടുപേരും വളരെ നന്നായിട്ടാണ് അവരുടെ സിനിമകള്‍ സെലക്ട് ചെയ്യുന്നത്.

പുതിയ ഇന്‍ട്രസ്റ്റിങ്ങായ ഐഡിയാസാണ് രണ്ടുപേരും തെരഞ്ഞെടുക്കുന്നത്. പിന്നെ ബേസില്‍ ജോസഫിനെയും എനിക്ക് ഇഷ്ടമാണ്. വിനീത് ശ്രീനിവാസന്റെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്, ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകളൊക്കെ വളരെ മികച്ചതാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon Talks About Fahadh Faasil And Asif Ali