ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. ഇപ്പോള്‍ ധ്രുവ നച്ചത്തിരത്തിന് ശേഷമുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
അതിനിടെ ആര്‍.ജെ ബാലാജി ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥ എഴുതാന്‍ ആലോചിക്കുന്നുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. മറുപടിയായി തന്റെ അടുത്ത സിനിമ ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ ജില്ലാതല മത്സരങ്ങളില്‍ നിന്ന് സംസ്ഥാനതല മത്സരങ്ങളിലേക്ക് പോകുന്നതാണ് കഥയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, വിക്രം നായകനാവുന്ന അദ്ദേഹത്തിന്റെ ധ്രുവ നച്ചത്തിരമെന്ന ചിത്രം നവംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്. ധ്രുവ നച്ചത്തിരത്തില്‍ വിക്രത്തിനൊപ്പം സിമ്രാന്‍, റിതു വര്‍മ, രാധിക ശരത്കുമാര്‍, പാര്‍ത്ഥിപന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.
ജയിലറിന് ശേഷം വിനായകന്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ഇത്. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
Content Highlight: Gautham Vasudev Menon’s Next Movie After Dhruva Nachatthiram In Cricket Plot