ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. ഇപ്പോള്‍ ധ്രുവ നച്ചത്തിരത്തിന് ശേഷമുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
ക്രിക്കറ്റിനെ കുറിച്ച് അറിവുള്ള അദ്ദേഹം ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ധ്രുവ നച്ചത്തിരത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ് ചാനലില്‍ ഇന്നത്തെ ഐ.സി.സി ലോകകപ്പ് ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന്റെ കമന്ററി കൈകാര്യം ചെയ്തത് ഗൗതം വാസുദേവായിരുന്നു.
അതിനിടെ ആര്‍.ജെ ബാലാജി ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥ എഴുതാന്‍ ആലോചിക്കുന്നുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. മറുപടിയായി തന്റെ അടുത്ത സിനിമ ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ ജില്ലാതല മത്സരങ്ങളില്‍ നിന്ന് സംസ്ഥാനതല മത്സരങ്ങളിലേക്ക് പോകുന്നതാണ് കഥയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.