അന്‍പുസെല്‍വന്‍ എന്ന സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്. സംവിധായന് പാ രഞ്ജിത് അന്പുസെല്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന പേരില്‍ ഗൗതം മേനോന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിശദീകരണം.
പാ രഞ്ജിത് പങ്കുവെച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് താന്‍ ഈ സിനിമയുടെ ഭാഗമല്ലെന്ന് ഗൗതം മേനോന് തന്നെ വ്യക്തമാക്കിയത്. ഇതോടെ രഞ്ജിത് പോസ്റ്റര്‍ പിന്‍വലിക്കുകയായിരുന്നു.
”ഇത് എനിക്ക് തീര്‍ത്തും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. ഞാന്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറയപ്പെടുന്ന ഈ സിനിമ എന്താണെന്നത് സംബന്ധിച്ച് എനിക്ക് ഒരു ധാരണയുമില്ല.
പോസ്റ്ററില്‍ പേരുള്ള ഇതിന്റെ സംവിധായകനെ ഞാന്‍ കണ്ടിട്ടില്ല. അത് ആരാണെന്നും എനിക്കറിയില്ല. ഇത്തരത്തിലൊരു കാര്യം എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെ പേടിപ്പെടുത്തുന്ന കാര്യമാണ്,” ഗൗതം മേനോന് പോസ്റ്ററിന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചു.