| Thursday, 27th February 2020, 10:47 pm

കമലിന്റെയും കാദംബരിയുടെയും കഥ പറയാന്‍ ഗൗതം മേനോന്‍; കമല്‍ ആയി സൂര്യ, കാദംബരി ആര്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രാന്‍സ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയ ഗൗതം മേനോന്‍ അഭിനന്ദന പ്രവാഹങ്ങളേറ്റു വാങ്ങുകയാണ്. അതേ സമയം വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സമയത്ത് ഗൗതം മേനോന്‍ മറ്റൊരു പ്രണയ ചിത്രത്തിന് കഥയെഴുതുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമലിന്റെയും കാദംബരിയുടെയും കഥയാണ് ഗൗതം മേനോന്‍ ഇപ്പോള്‍ എഴുതുന്നത്. സൂര്യയ്ക്ക് വേണ്ടിയാണ് ഈ കഥയെഴുതുന്നതെന്നും ഗൗതം മേനോന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാദംബരിയായി ആരാണെത്തുന്നതെന്ന് ഗൗതം മേനോന്‍ വെളിപ്പെടുത്തിയില്ല.

മുപ്പതുകളിലുള്ള രണ്ട് സംഗീതജ്ഞരുടെ കഥയാണിത്. അവര്‍ വിദേശത്ത് ജീവിക്കുകയും ഒരു റോഡ് ട്രിപ്പിന് പോവുകയും ചെയ്യുന്നു, ഇതാണ് കഥയെന്നും ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.

സോളമന്‍ എന്ന വില്ലനായാണ് ട്രാന്‍സില്‍ ഗൗതം മേനോന്‍ എത്തിയത്. മലയാളത്തില്‍ ചിത്രം ചെയ്യുന്നതിന് വേണ്ടി ഫഹദ് ഫാസിലിനെ സമീപിച്ചിട്ടുണ്ടെന്നും ഗൗതം മേനോന്‍ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more