Entertainment news
വെട്രിമാരന്‍ ചിത്രത്തില്‍ പൊലീസുകാരനായി ഗൗതം മേനോന്‍; ഒരുങ്ങുന്നത് ജയമോഹന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 26, 02:53 pm
Monday, 26th April 2021, 8:23 pm

ചെന്നൈ: തമിഴ് ഹാസ്യതാരം സൂരിയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈയില്‍ ഗൗതം മേനോനും. ഒരു പൊലീസുകാരനായിട്ടാണ് ഗൗതം ചിത്രത്തില്‍ അഭിനയിക്കുന്നത്.

വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. . ഇളയരാജ ആദ്യമായി വെട്രിമാരനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വിചാരിച്ച രീതിയില്‍ ചിത്രീകരണം നടത്താന്‍ കഴിയാത്തതിനാല്‍, ആദ്യം നിശ്ചയിച്ചിരുന്ന കഥക്ക് പകരം മറ്റൊരു കഥ തെരഞ്ഞെടുക്കുകയായിരുന്നു.

നൂറ് സിംഹാസനങ്ങള്‍ എന്ന ഏറെ ചര്‍ച്ചയായ നോവലിന്റെ രചയിതാവായ ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയാണ് ചിത്രത്തിനായി തെരഞ്ഞെടുത്തത്.

നേരത്തെ അജ്നബി എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം തീരുമാനിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി ചിത്രീകരിക്കേണ്ട കഥയായിരുന്നു ഇത്. കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ഈ ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു.

സത്യമംഗലം കാടുകളിലടക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. വെട്രിമാരനും എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍.എസ് ഇന്‍ഫോടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യ നായകനാകുന്ന വാടിവാസല്‍ ആണ് വെട്രിമാരന്റെ അടുത്ത ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Gautham Menon as a policeman in Vetrimaran Movie; film is based on Jayamohan’s story