ഇന്ത്യയുടെ ഏഷ്യാ കപ്പിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുയായിരുന്നു. ബാറ്റിങ്ങിന് അയക്കപ്പെട്ട നേപ്പാള്‍ 230 റണ്‍സ് നേടി പുറത്തായി.
മത്സരത്തിനിടെ രസംകൊല്ലിയായി മഴ എത്തിയിരുന്നു. ഈ സമയത്ത് ഗ്രൗണ്ടില്‍ നിന്നും അകത്തോട്ട് കയറുകയായിരുന്ന ഗംഭീര്‍ ആരാധകരെ നോക്കി നടുവിരല്‍ കാണിച്ചു. ഫാന്‍സ് കോഹ്‌ലി…കോഹ്‌ലി… എന്ന് ആര്‍പ്പുവിളിച്ചപ്പോഴായിരുന്നു മുന്‍ ഓപ്പണര്‍ അസഭ്യം ചൂണ്ടിക്കാണിച്ചത്. ഒരു ആരാധകന്‍ ഇത് വീഡിയോയാക്കി പുറത്തുവിടുകയും ചെയ്തു.
വലിയ ചര്‍ച്ചകളാണ് ഇതിന്റെ പേരില്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. താരത്തിന്റെ പ്രവര്‍ത്തി കൂടുതല്‍ വിവാദത്തിലേക്ക് നയിച്ചേക്കും. ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ രണ്ട് പേരും ഗ്രൗണ്ടില്‍ വെച്ച് നേരിട്ട് കൊമ്പ് കോര്‍ത്തിരുന്നു. ലക്ക്‌നൗ സൂപ്പര്‍ കിങ്‌സിന്റെ താരം നവീന്‍ ഉള്‍ ഹഖുമായി മത്സരത്തിനിടെ വിരാട് സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം ലക്കനൗവിന്റെ കോച്ച് ഗംഭീര്‍ വിരാടുമായി ഏറ്റുമുട്ടുകയായിരുന്നു.
വിരാടും ഗംഭീറും 2013 ഐ.പി.എല്‍ സീസണിലും ഏറ്റുമുട്ടിയിരുന്നു. എന്തായാലും ഗംഭീറിന്റെ ഈ പ്രവര്‍ത്തി വലിയൊരു ട്രോള്‍ മെറ്റീരിയലായി മാറുന്നുണ്ട്. അതിലേറെ വിമര്‍ശനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്. എന്നാണ് ഇയാളുടെ അസൂയ മാറുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം നേപ്പാളിനെതിരെ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. സൂപ്പര്‍താരം ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 97 പന്തില്‍ 58 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. സോംപാല്‍ കാമി 48 റണ്‍സ് നേടിയിരുന്നു.
Content Highlight: Gautham Gambir Showed Middle Finger to fans becomes controversy