ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 16 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കക്കെതിരെയായിരുന്നു വിരാട് കളത്തിലിറങ്ങിയിരുന്നത്. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറിനൊപ്പം ഓപ്പണറായിട്ടായിരുന്നു കോഹ്‌ലി ഇറങ്ങിയത്.
വിരാടിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഓര്‍മകളെ പറ്റി ഗംഭീര്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ വിരാട് അരങ്ങേറ്റം കുറിച്ചിട്ട് 16 വര്ഷം കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ വീഡിയോ അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സ് വീണ്ടും പങ്കുവെച്ചിരിക്കുകയാണ്.
16 years of the King, and an eternity-old Kingdom of magic. 🌟
വിരാടിന് വര്‍ഷങ്ങളോളം ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിവുണ്ടെന്ന് തനിക്കറിയാമായിരുന്നു എന്നാണ് ഗംഭീര്‍ വിഡിയോയില്‍ പറഞ്ഞത്.
‘ശ്രീലങ്കയില്‍ ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സമയത്ത് കോഹ്‌ലി പെട്ടെന്ന് തന്നെ പുറത്തായി. പക്ഷെ അവന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന രീതി ഞാന്‍ കണ്ടു. വര്‍ഷങ്ങളോളം ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. അദ്ദേഹം വളരെ കഴിവുള്ള ഒരു താരമായിരുന്നു. കളിക്കളത്തില്‍ മത്സരങ്ങള്‍ വിജയിക്കാന്‍ എങ്ങനെ പോരാടണമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ആദ്യ നാളുകളില്‍ അദ്ദേഹം മത്സരങ്ങള്‍ വിജയിച്ച രീതികള്‍ വളരെ പോസിറ്റീവായ ഒന്നായിരുന്നു,’ ഗൗതം ഗംഭീര്‍ പറഞ്ഞു.
തന്റെ ആദ്യ മത്സരത്തില്‍ 12 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 159 റണ്‍സായിരുന്നു കോഹ്‌ലി നേടിയത്. പിന്നീട് നീണ്ട 16 വര്‍ഷക്കാലം ഒരു അവിസ്മരണീയമായ കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്.
ഇതിനോടകം തന്നെ 295ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.
Content Highlight: Gautham Gambhir Talks About Virat Kohli Debut Match Of India