ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുതയാണ്. ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്ക് ഉണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനോടുള്ള പരമ്പരയായിരുന്നു ഇന്ത്യ അവസാനമായി കളിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ താരത്തിന് ടീമിലെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ വിരാടിനെക്കുറിച്ച് സംസാരിച്ചിരുന്നു.
‘ലോകത്തിലെ ഏറ്റവും മികച്ചവനായി മുന്നേറാമുള്ള അവന്റെ കഴിവ് ഇപ്പോഴും ഉണ്ട് എന്നതാണ് ഏറ്റവും നല്ല കാര്യം, കൂടാതെ അവന്‍ ജിമ്മില്‍ പരിശീലിക്കുന്ന രീതിയും വളരെ മികച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളെ പരിശീലിപ്പിക്കുന്നതുപോലെയാണ് വിരാട് പരിശീലിക്കുന്നത്, അത് വളരെ അവസാനം പ്രധാനവുമാണ്.
അവന് ഉറപ്പായും മുന്നേറാന്‍ സാധിക്കും. വരാനിരിക്കുന്ന 10 ടെസ്റ്റുകള്‍ക്കായി അവന്‍ കാത്തിരിക്കുകയാണ്. എന്നിരുന്നാലും ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. അവന്റെ മികച്ച മാനസികാവസ്ഥയില്‍ എത്തിയാല്‍ ബാറ്റുകൊണ്ട് അവന് എന്ത് വേണമെങ്കിലും ചെയ്യാന്‍ സാധിക്കുമെന്നത് കുറേ കാലങ്ങളായി നമ്മള്‍ കാണുന്നതാണ്,’ ഗൗതം ഗംഭീര്‍ ജിയോസിനിമയില്‍ പറഞ്ഞു.
നിലവില്‍ 113 ടെസ്റ്റ് മത്സരങ്ങളിലെ 191 ഇന്നിങ്‌സില്‍ നിന്ന് വിരാട് 8848 റണ്‍സാണ് നേടിയത്. അതില്‍ 254* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഉണ്ട്. 49.1 ആവറേജാണ് ഫോര്‍മാറ്റില്‍ വിരാടിന് ഉള്ളത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
Content Highlight: Gautham Gambhir Talking About Virat Kohli