അവന്‍ ഇന്ത്യയുടെ റെയര്‍ ബൗളറാണ്; വമ്പന്‍ പ്രസ്താവനയുമായി ഗംഭീര്‍
Sports News
അവന്‍ ഇന്ത്യയുടെ റെയര്‍ ബൗളറാണ്; വമ്പന്‍ പ്രസ്താവനയുമായി ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd July 2024, 5:07 pm

ടി-20 ലോകകപ്പും സിംബാബ്വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നതിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ഗംഭീറും പ്രസ് മീറ്റില്‍ സംസാരിച്ചിരുന്നു. പരമ്പരയില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും തിരിച്ച് വിളിച്ചപ്പോള്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് മാത്രമാണ് വിശ്രമം അനുവധിച്ച്. പ്രസ് മീറ്റില്‍ ബുംറയെക്കുറിച്ച് ഗംഭീര്‍ സംസാരിക്കുകയും ചെയ്തിരുന്നു. താരം ഇന്ത്യയുടെ റെയര്‍ ആയിട്ടുളള ബൗളറാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘ബാറ്റര്‍മാരുടെ കാര്യത്തിലല്ല, ജസ്പ്രീത് ബുംറയെ പോലെയുള്ള ഒരാള്‍ക്ക് വേണ്ടി വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്, ജസ്പ്രിത് ബുംറ വളരെ റയര്‍ ആയിട്ടുള്ള ഒരു ബൗളര്‍ ആണ്, അവനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ ഗൗതം ഗംഭീര്‍.

 

ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡ്

 

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ

 

Content Highlight: Gautham Gambhir Talking About Jasprit Bumrah