'എന്റെ സമയം കഴിഞ്ഞു'; ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു
Cricket
'എന്റെ സമയം കഴിഞ്ഞു'; ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th December 2018, 8:41 pm

മുംബൈ: ഇന്ത്യ കണ്ട് എക്കാലത്തേയും മികച്ച ഇടംകൈയന്‍ ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം അവസാനത്തേതായിരിക്കുമെന്ന് ഗംഭീര്‍ അറിയിച്ചു.

സൗരവ് ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയന്‍ ഓപ്പണറായിരുന്നു ഗംഭീര്‍. 2007 പ്രഥമ ടി-20 ലോകകപ്പ് ഫൈനലിലും 2011 ലെ ഏകദിനലോകകപ്പിലും ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയെ കിരീടം നേടാന്‍ സഹായിച്ചത്.

ALSO READ: ഇവന്‍മാര്‍ക്ക് രണ്ടാള്‍ക്കും ഇത് ബാധകമല്ലേ; ധോണിയും ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനെതിരെ സുനില്‍ ഗവാസ്‌കര്‍

15 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഗംഭീര്‍ ഫേസ്ബുക്ക് വീഡിയോയില്‍ അറിയിച്ചു.

58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി-20യിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയ ഗംഭീര്‍ 10324 റണ്‍സ് നേടിയിട്ടുണ്ട്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍.


സച്ചിന്‍-സെവാഗ് ഓപ്പണിംഗ് ജോഡി ഇന്ത്യന്‍ ടീമില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ഗംഭീര്‍ ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്. രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ് ഗംഭീര്‍.

2016 ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.

ALSO READ: ലൂക്കാ മോഡ്രിച്ച് ബാലന്‍ ഡി ഓറിന് അര്‍ഹനോ?

ടെസ്റ്റില്‍ 4154 റണ്‍സും ഏകദിനത്തില്‍ 5238 റണ്‍സും ടി-20 യില്‍ 932 റണ്‍സും നേടിയിട്ടുണ്ട്.

2003 ല്‍ ബംഗ്ലാദേശിനെതിരെയാണ് ഗംഭീറിന്റെ അരങ്ങേറ്റം.

WATCH THIS VIDEO: